കൊച്ചിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍; അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്, ലംഘിച്ചാല്‍ കര്‍ശന നടപടി

കൊച്ചി: കൊച്ചിയില്‍ ഇന്നുമുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അത്യാവശ്യത്തിനല്ലാതെ ആളുകള്‍ പുറത്തിറങ്ങരുതെന്നും ആരെങ്കിലും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്നും മന്ത്രി വി.എസ്.സുനില്‍ കുമാര്‍ അറിയിച്ചു.

രോഗലക്ഷണമുള്ളവര്‍ ഉടനെ ആരോഗ്യ കേന്ദ്രവുമായോ നേരിട്ടോ ബന്ധപ്പെടണമെന്നും എല്ലായിടത്തും സാമൂഹിക അകലം നിര്‍ബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എറണാകുളം മാര്‍ക്കറ്റില്‍ സാമൂഹിക വ്യാപനത്തിലൂടെ കോവിഡ് ബാധ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

ഇന്നലെ 12 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ മാര്‍ക്കറ്റിലെ ആറു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നു 9 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചത്.

ശനിയാഴ്ച മാര്‍ക്കറ്റിലെ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളില്‍ നിന്ന് 9 പേര്‍ക്ക് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്.

You May Also Like

Leave a Reply