Teekoy News

കൊച്ചുറാണി മാത്യുവിന് അഭിനന്ദനം

വേലത്തുശ്ശേരി: അയല്പക്കം വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ
എസ്. എസ് എൽ. സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ തീക്കോയി സെന്റ്. മേരീസ്‌ ഹൈസ്കൂൾ വിദ്യാർത്ഥിനി കൊച്ചുറാണി മാത്യു മുതുകാട്ടിലിനെ അഭിനന്ദിച്ചു.

കുട്ടിയുടെ വീട്ടിലെത്തി അഡ്മിൻ പാനൽ അംഗങ്ങൾ മൊമെന്റോയും ക്യാഷ് അവാർഡും കൈമാറി. വരും വർഷങ്ങളിലും എസ്.എസ്. എൽ. സി., പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുന്നവർക്ക് പ്രോത്സാഹനം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.

നിരവധി സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അയൽവക്കം വാട്സാപ്പ് ഗ്രൂപ്പ്‌ സജീവമാണ്.

Leave a Reply

Your email address will not be published.