പാലാ: ഇക്കഴിഞ്ഞ ദിവസം നിര്യാതനായ മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് ചക്കാമ്പുഴ ചെറുനിലത്ത് ചാലില്‍ സി.ടി. അഗസ്ത്യന്‍ (കൊച്ചേട്ടന്‍) ന്റെ സംസ്‌കാരം ചക്കാമ്പുഴ ലോരേത്ത് മാതാ പള്ളി സിമിത്തേരിയില്‍ സംസ്‌കരിച്ചു.
ഇന്നലെയും ഇന്നുമായി ആയിരങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.വീട്ടില്‍ രാവിലെ നടന്ന പ്രാര്‍ത്ഥന ചടങ്ങില്‍ പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ഒപ്പീസ് ചൊല്ലി. പള്ളിയില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ശുശ്രൂഷയില്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, മാര്‍. ജോണ്‍ നെല്ലിക്കുന്നേല്‍ എന്നിവരും പങ്കെടുത്തു.
മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ജോര്‍ജ് മീത്തികുന്നേല്‍, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോസ് പുളിക്കല്‍, മാര്‍ തോമസ് തറയില്‍ എന്നിവരും മറ്റു ബിഷപ്പുമാരും വൈദികരും ഇന്നലെ വീട്ടിലെത്തി പ്രാര്‍ത്ഥനാ ശുശ്രൂഷ നടത്തി.
മന്ത്രിമാരായ ആന്റണി രാജു, സജി ചെറിയാന്‍, വി.എന്‍. വാസവന്‍, പി. പ്രസാദ്, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, കേരള കോണ്‍ (എം) ചെയര്‍മാന്‍ ജോസ് കെ. മാണി, എം.എല്‍.എ- മാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ,ജോബ് മൈക്കിള്‍, പ്രമോദ് നാരായണന്‍, രാമചന്ദ്രന്‍ കടന്നപ്പിളളി, മാണി.സി കാപ്പന്‍, മോന്‍സ് ജോസഫ്, എം.പി.മാരായ ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റെ ണി, തോമസ് ചാഴികാടന്‍, മുന്‍ എം.പിമാരായ പി.സി.ചാക്കോ, പി.സി.തോമസ്, റോയിസ് ജോര്‍ജ് എന്നിവരും നിരവധി കക്ഷി നേതാക്കളും ജനപ്രതിനിധികളും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19