കോട്ടയം.രാജ്യത്ത് പെൺകുട്ടികളുടെ വിവാഹപ്രായം പതിനെട്ടിൽ നിന്നും 21 ലേക്ക് ഉയർത്താനുള്ള കേന്ദ്ര സർക്കാരിൻ്റെ ശ്രമം അപകടകരവും, ഭരണഘടനാ വിരുദ്ധവുമാണെന്ന് കെ.എൻ.എം ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഇതിനായുള്ള ബിൽ പാർലമെൻറിൽ അവതരിപ്പിച്ച് കഴിഞ്ഞു.
ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഇതുണ്ടാക്കുന്ന അരക്ഷിതാവസ്ഥ വളരെ വലുതായിരിക്കും. മുസ്ലിം വ്യക്തി നിയമത്തിലേക്കുള്ള കടന്ന് കയറ്റമാണിത്.പാർലമെൻ്റിൽ അവതരിപ്പിച്ച ബിൽ പിൻവലിക്കണം.
യോഗത്തിൽ കെ.എ ഹാരിസ് സ്വലാഹി അധ്യക്ഷത വഹിച്ചു.പി.ഇ ഇർഷാദ്, കെ.പി ഷെഫീഖ്, ഇ.എം സാബിർ , കെ.എ സിദ്ദീഖ്, പി.എച്ച് ഷെഫീഖ്, വി.എം അജി നാസ്, വി.കെ സിറാജ് എന്നിവർ സംസാരിച്ചു.സെക്രട്ടറി പി.എ ഹാഷിം സ്വാഗതം പറഞ്ഞു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19