നാലു പഞ്ചായത്തില്‍ ഇന്ന് കെ.എം. മാണി സ്മൃതി സംഗമങ്ങള്‍

പാലാ: കെ.എം.മാണിയുടെ 88ാം ജന്മദിനത്തോട് അനുബന്ധിച്ച് കെ.എം.മാണി ഫൗണ്ടേഷന്‍ ‘ഹൃദയത്തില്‍ മാണിസാര്‍’ എന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്ന സ്മൃതി സംഗമങ്ങള്‍ ഇന്ന് മുത്താലി, കൊഴുവനാല്‍, കരൂര്‍, കടനാട് പഞ്ചായത്തുകളില്‍ നടക്കും.

മുത്തോലി പഞ്ചായത്ത് സംഗമം രാവിലെ 9.30ന് കുരുവിനാല്‍ പള്ളി പാരീഷ് ഹാളില്‍ നടത്തും.

Advertisements

കൊഴുവനാല്‍ പഞ്ചായത്ത് സംഗമം രാവിലെ 11-ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും, കരൂര്‍ സംഗമം ഉച്ചകഴിഞ്ഞ് 3 മണിക്ക് വലവൂര്‍ ബാങ്ക് ഓഡിറ്റോറിയത്തിലും കടനാട്ടില്‍ വൈകിട്ട് 5.30 ന് നീലൂര്‍ സഹകരണ ബാങ്ക് ആ ഡിറ്റോറിയത്തിലും സ്മൃതി സംഗമങ്ങള്‍ ചേരും.

കെ.എം.മാണി യോടൊപ്പം പൊതുരംഗത്ത് പ്രവര്‍ത്തിച്ചവരും സാമുദായിക സാംസ്‌കാരിക നേതാക്കളും വിവിധ കേന്ദ്രങ്ങളില്‍ സ്മൃതി സംഗമങ്ങളില്‍ പങ്കെടുക്കും. വിവിധ മേഖലകളില്‍ വ്യക്തി മൂദ്ര പതിപ്പിച്ചവരെ ചടങ്ങില്‍ ആദരിക്കും.

You May Also Like

Leave a Reply