General News

വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന യുവാവ് ചികിത്സാ സഹായം തേടുന്നു

തിരുവനന്തപുരം: കൊല്ലം പുനലൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ചികിത്സയ്ക്കായി സഹായം തേടുന്നു.

യൂട്യൂബറും കെ.എല്‍ പ്രാങ്ക് ചാനലിലെ മികച്ച കണ്ടന്റ് ക്രിയേറ്ററുമായ കിച്ചുവിനാണ് (അമല്‍) തുടര്‍ ചികിത്സയ്ക്കുള്ള സഹായം തേടുന്നത്.

കഴിഞ്ഞ ദിവസമുണ്ടായ ബൈക്ക് അപകടത്തില്‍ കിച്ചുവിന്റെ തലയ്ക്കാണ് സാരമായ പരിക്കേറ്റിരിക്കുന്നത്. തലയ്ക്കുള്ളില്‍ ആന്തരിക രക്തസ്രാവം ഉണ്ട്.

അതിന് അടിയന്തിരമായി ഓപ്പറേഷന്‍ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. അപകടത്തില്‍ കിച്ചുവിന്റെ സുഹൃത്ത് ബിലാലിനും പരിക്കേറ്റിരുന്നു. എന്നാല്‍ ഇയാളുടെ പരിക്ക് ഗുരുതരമല്ല.

സന്മനസുള്ളവരുടെ സഹായം പ്രതീക്ഷിക്കുകയാണ് കിച്ചുവിന്റെ വീട്ടുകാരും സുഹൃത്തുക്കളും. സഹായം അക്കൗണ്ടിലേയ്ക്ക് അയക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

Account Details

Baby Manjusha (His Mother)
Account no. 10280100375902
Federal Bank, Punalur Branch
IFSC:- FDRL0001028
Google pay:- 9497667086

Leave a Reply

Your email address will not be published.