തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മരണമടഞ്ഞ രാജന്റേയും അമ്പിളിയുടേയും വീട് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു. മൂത്തമകനെ കണ്ട് കാര്യങ്ങള്‍ അന്വേഷിച്ചു.
ചില പ്രയാസങ്ങളുമായി ഇളയകുട്ടി ആശുപത്രിയിലാണ്. ഈ കുട്ടിയുടെ ചികിത്സ പൂര്‍ണമായും സര്‍ക്കാര്‍ നിര്‍വഹിക്കുന്നതാണ്.
കുട്ടിക്ക് വേറെ പ്രശ്നങ്ങളില്ലെന്നാണ് അറിഞ്ഞത്. എങ്കിലും ഇനി മെഡിക്കല്‍ കോളേജില്‍ ചികിത്സ ആവശ്യമെങ്കില്‍ അതും ചെയ്തു കൊടുക്കുമെന്നും കുട്ടികളുടെ വിദ്യാഭ്യാസം സാമൂഹ്യനീതി വകുപ്പ് പൂര്‍ണമായും ഏറ്റെടുത്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
അടിയന്തര ധനസഹായത്തിന് ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തു. കുടുംബത്തിന്റെ സംരക്ഷണവും ഏറ്റെടുത്തിട്ടുണ്ട്. ഈ മക്കളുടെ വേദനയ്ക്ക് ആശ്വാസമായി സര്‍ക്കാര്‍ എപ്പോഴും കൂടെയുണ്ടെന്നും കെകെ ശൈലജ അറിയിച്ചു.