കിഴതടിയൂര്‍ പള്ളിയില്‍ വി യൂദാശ്ലീഹായുടെ തിരുനാള്‍ 2020 ഒക്ടോബര്‍ 19 മുതല്‍ 28 വരെ

പാലാ: പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ കിഴതടിയൂര്‍ പള്ളിയില്‍ വി. യൂദാശ്ലീഹായുടെ നൊവേന തിരുനാളിന് നാളെ കൊടിയേറും.

നാളെ രാവിലെ 9.45ന് രൂപതാ വികാരി ജനറാള്‍ മോണ്‍.ജോസഫ് തടത്തില്‍ കൊടിയെറ്റും. തിരുനാള്‍ ദിവസങ്ങളില്‍ രാവിലെ 5.30, 7.00, 10.00, വൈകുന്നേരം 5.00നും വി. കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും.25ന് ഞായര്‍ വൈകുന്നേരം 4.00 മണിക്ക് പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ തിരുനാള്‍ റാസ അര്‍പ്പിച്ചു സന്ദേശം നല്‍കും.

27ന് ചൊവ്വ വൈകുന്നേരം 5.00 ന് രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് വി. കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയും, പ്രസുദേന്തി സമര്‍പ്പണം നടത്തുകയും ചെയ്യും.

പ്രധാന തിരുനാള്‍ ദിനമായ ഒക്ടോബര്‍ 28 ന് രാവിലെ 5.30, 7.00, 10.00 ഉച്ചകഴിഞ്ഞ് 2.00,3.30 വൈകുന്നേരം 5.00,7.00 എന്നീ സമയങ്ങളില്‍ വി. കുര്‍ബാനയും, നൊവേനയും ഉണ്ടായിരിക്കും. 28 ന് രാവിലെ 10.00 മണിക്ക് പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വി. കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയും, തുടര്‍ന്ന് ഇടവകയുടെ രജത ജൂബിലി ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കും.

ഒക്ടോബര്‍ 26 ന് രാവിലെ 8.30 വി. യൂദാശ്ലീഹയുടെ തിരുസ്വരൂപം പരസ്യവണക്കത്തിനായി പ്രതിഷ്ഠിക്കും.തിരുനാളിന്റെ ചൊവ്വാഴ്ച്ചക്കളില്‍ രാവിലെ 5.30,7.00,10.00 ഉച്ചയ്ക്ക് 12.00,ഉച്ചകഴിഞ്ഞു 2.30,5.00 എന്നി സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും

എല്ലാ ദിവസത്തെയും തിരുകര്‍മ്മങ്ങള്‍ കിഴതടിയൂര്‍ പള്ളിയുടെ യൂട്യൂബ് ചാനല്‍ ആയ kizhathadiyoor Palli എന്ന യൂട്യൂബ് ചാനലില്‍ തല്‍സമയം സംപ്രേഷണം ചെയ്യും. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് വിശ്വാസികള്‍ക്ക് വി. കുര്‍ബാനയില്‍ സംബന്ധിക്കാനും യൂദാശ്ലീഹയുടെ തിരുസ്വരൂപം വണങ്ങാനും സാധിക്കും.

വിശ്വാസികള്‍ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള അകലം പാലിച്ച് ഓരോരുത്തരായി പ്രാര്‍ത്ഥിക്കാം.നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കാനും, പ്രസുദേന്തിമാരാകുവാനും ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യം പള്ളി ഓഫീസില്‍ ക്രമീകരിച്ചിട്ടുണ്ട്

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: