General News

കിഴപറയാർ – തറപ്പേൽക്കടവ് റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു

കിഴപറയാർ: മീനച്ചിൽ ഭരണങ്ങാനം പഞ്ചായത്തുകളിൽ കൂടി കടന്നുപോകുന്ന കിഴപറയാർ തറപ്പേൽക്കടവ് റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവഹിച്ചു.

വെള്ളപ്പൊക്ക ദുരിതാശ്വാസഫണ്ടിൽ നിന്ന് 19 ലക്ഷവും ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച 8 ലക്ഷം രൂപയും ഉപയോഗിച്ചാണ് ഈ റോഡിൻ്റെ ടാറിങ് പണികൾ പൂർത്തീകരിച്ചത്.

സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ജോയി കുഴിപ്പാല, ലിസമ്മ സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബു പൂവേലിൽ, മെമ്പർമാരായ റെജി വടക്കേമേച്ചേരിൽ, നളിനി ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.