കിസാന്‍ സന്ദേശ യാത്ര സമാപിച്ചു

പാലാ: ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കുന്ന കര്‍ഷക ശാക്തീകരണ നിയമം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനെതിരെ കോട്ടയം ജില്ലയില്‍ കര്‍ഷകമോര്‍ച്ച കോട്ടയം ജില്ലാ പ്രസിഡന്റ് കെ.വി. നാരായണന്‍ നയിക്കുന്ന കിസാന്‍ സന്ദേശ യാത്ര പാലായില്‍ സമാപിച്ചു.

ജനുവരി 5ന് വൈക്കത്തു നിന്ന് ആരംഭിച്ച കിസാന്‍ സന്ദേശ യാത്ര രണ്ടാം ദിനത്തില്‍ പാലാ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി.

Advertisements

കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. എസ്. ജയസൂര്യന്‍ പാലാ കുരിശുപള്ളി കവലയില്‍ നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ബിജെപി പാലാ നിയോജക മണ്ഡലം പ്രസിഡന്റ് രണ്‍ജിത് ജി. അദ്ധ്യക്ഷത വഹിച്ചു.

ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു, കര്‍ഷകമോര്‍ച്ച ദേശീയ സമിതിയംഗം പി.ആര്‍. മുരളീധരന്‍, ബിജെപി ജില്ലാ ഉപാദ്ധ്യക്ഷന്‍ പി.ജി. ബിജുകുമാര്‍, സോമശേഖരന്‍ തച്ചേട്ട്, ബിനീഷ് ചൂണ്ടച്ചേരി,സുരേഷ് ആരാധന, എസ്.റ്റി. മോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷ കമലമ്മ രാഘവന്‍, സുമിത് ജോര്‍ജ്, സന്തോഷ് പൂഞ്ഞാര്‍, നന്ദന്‍ നട്ടാശേരി, മനോജ് രാമപുരം, സുരേഷ് ബി, സരീഷ്‌കുമാര്‍ പനമറ്റം, അനില്‍ പല്ലാട്ട്, കണ്ണന്‍ ജി. നാഥ്, അരുണ്‍ സി. മോഹന്‍, മഹേഷ് ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

പാലായില്‍ നല്‍കിയ സ്വീകരണത്തിന് ജാഥാ സാരഥി കെ.വി. നാരായണന്‍ നന്ദി പറഞ്ഞു.

You May Also Like

Leave a Reply