വൈക്കം: KSS വൈക്കം യൂണിറ്റിൻ്റെ 15 ദിവസക്കാലം നീണ്ടു നിൽക്കുന്ന ഗ്രാമോത്സവം ചെണ്ടകൊട്ട് വാദ്യമേളത്തോടെ ഇന്ന് തുടക്കമായി. വിളംബര ജാഥയ്ക്ക് ശേഷം സമ്മേളന നഗരിയിൽ മുൻ മുൻസിപ്പൽ ചെയർമാൻ ശ്രീ അനിൽ ബിശ്വാസ് KSS പതാക ഉയർത്തി ഉത്ഘാടനം ചെയ്തു.

കൃഷിയുടെ സർവ്വതോന്മുഖമായ മാറ്റത്തിനും കൃഷി ലാഭകരമാക്കുന്നതിന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉത്പ്പാദനവും വിതരണവും നടത്തുന്നതിനും അതുവഴി കർഷകരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും KSS പോലുള്ള സംഘടനകൾക്ക് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

KSS വൈക്കം യൂണിറ്റ് പ്രസിഡൻ്റ് ശ്രീ അജിത് വർമ്മ യൂണിറ്റ് രൂപീകരണത്തെക്കുറിച്ചും കേരളത്തിലുടനീളമുള്ള KSS പ്രവർത്തനങ്ങളെക്കുറിച്ചും സംസാരിച്ചു. KSS ജനറൽ സെക്രട്ട അഡ്വ. MS കലേഷ്, വൈസ് പ്രസിഡന്റ് മധു ആഞ്ഞിലിക്കാവിൽ, P.സോമൻ പിള്ള , K.രമേശൻ , അനിൽ.R. എന്നിവർ ആഘോഷ ജാഥക്ക് നേതൃത്വം നൽകി. KSS എക്സിക്യുട്ടീവ് അംഗം അഡ്വ: ചന്ദ്രബാബു എടാടൻ നന്ദി പ്രകാശനം നടത്തി.