യൂടൂബ് വ്ലോഗർ ആയി എക്സൈസ്: ഇൻ്റർവ്യൂവിനായി നാടൻ വാറ്റുമായി എത്തിയ “കിടിലം പോൾ “16 ലിറ്റർ ചാരായവുമായി അറസ്റ്റിൽ

ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കക്കല്ല് ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹോം സ്റ്റേകളിലും, റിസോർട്ടുകളിലെയും വിനോദസഞ്ചാരികൾക്ക് നാടൻ വാറ്റ്ചാരായം വിറ്റു വന്നിരുന്ന മൂന്നിലവ് മേചാൽ തൊട്ടിയിൽ പോൾ ജോർജ് (43)നെ ഈരാറ്റുപേട്ട എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വൈശാഖ് വി. പിളളയുടെ നേതൃത്വത്തിൽ അതി സാഹസികമായി പിടികൂടി .

യൂ ടൂബിൽ ഹിറ്റായ കിടിലം പോളിൻ്റെ തെങ്ങിൻ പൂക്കുല ഇട്ട് വാറ്റുന്ന നാടൻ ചാരയത്തിൻ്റെ രുചി തേടിയെത്തിയ ആരാധകരായ വിനോദ സഞ്ചാരികളായി ഷാഡോ എക്സൈസ് അഭിലാഷ് കുമ്മണ്ണൂർ , വിശാഖ് KV , നൗഫൽ കരിം എന്നിവർ ഇല്ലിക്കൽ കല്ലിൽ എത്തി.

Advertisements

റിസോർട്ടിൽ യൂട്യൂബ് വ്ലോഗർമാർക്ക് ഇൻ്റർവ്യൂ നായി ചാരയവുമായി എത്തിയ കിടിലം പോളിനെ കാത്തിരുന്ന എക്സൈസ് സംഘം അതിസാഹസികമായി പിടികൂടി.

നിരവധി അബകാരി കേസുകളിൽ പ്രതിയായ പോൾ ജോർജ് എക്സൈസ് പാർട്ടിയെ ആക്രമിച്ചു രക്ഷപ്പെടുകയായിരുന്നു പതിവ്.

മൂന്നിലവ് ,മേച്ചാൽ , പഴുകക്കാനം മേഖലയിലെ വാറ്റ് രാജാവായ പോൾ മാസം നൂറ് ലിറ്ററോളം ചാരായം വിൽക്കുമായിരുന്നു.

ഒരു ലിറ്റർ ചാരായത്തിന് 1001 രൂപ വാങ്ങുന്ന പോൾ ലിറ്റർ ഒന്നിന് ഒരു രൂപ ദൈവത്തിന് കാണിക്കയായി മാറ്റിവെച്ചു.

പോളിൻ്റെ വീട്ടിൽ നിന്നും 16 ലിറ്റർ വാറ്റു ചാരായവും 150 ലിറ്റർ വാഷും, ചാരായം വാറ്റാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തു.

ചാരായം കടത്താൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിൽ എടുത്തു.

റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ബിനീഷ് സുകുമാരൻ, സിവിൽ എക്‌സൈസ് ഓഫിസർമാരായ എബി ചെറിയാൻ, അജിമോൻ കെ ടി ,പ്രദീഷ് ജോസഫ്, ജസ്റ്റിൻ തോമസ്, പ്രീയ .കെ .ദിവാകരൻ എക്‌സൈസ് ഡ്രൈവർ ഷാനവാസ്‌ എന്നിവർ പങ്കെടുത്തു.

നീയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഈരാറ്റുപേട്ട റെയ്ഞ്ച് പരിധിയിൽ റെയ്ഡുകളും പരിശോധനാകളും കൂടുതൽ കർശ്ശനമാക്കിട്ടുണ്ടെന്നും , അബ്കാരി , ലഹരി മരുന്ന് കുറ്റകൃത്യങ്ങൾ സംബന്ധിച്ച പരാതികൾ 94000 69519 , 04822277999 നമ്പരുകളിൽ വിളിച്ചറിയ്ക്കാം എന്ന് എക്സൈസ് ഇൻസ്പെക്ടർ വൈശാഖ്. V. പിള്ള അറിയിച്ചു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 4

You May Also Like

Leave a Reply