വ്യാജ ആധാര്‍ കാര്‍ഡില്‍ മുക്കുപണ്ടം പണയംവച്ചു പണം തട്ടിയെടുത്തു; യുവാവ് ഒളിവില്‍, കിടങ്ങൂര്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

കിടങ്ങൂര്‍; സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയംവച്ചു പണം തട്ടിയെടുത്ത യുവാവ് ഒളിവില്‍. കുമ്മണ്ണൂര്‍, കിടങ്ങൂര്‍ എന്നിവിടങ്ങളിലുള്ള രണ്ടു സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലാണ് മുക്കുപണ്ടം പണയംവച്ചു പണം തട്ടിയെടുത്തത്.

പണയം വയ്ക്കുന്ന സ്ഥാപനത്തില്‍ നല്‍കുന്നതു വ്യാജ പേരും മേല്‍വിലാസവുമുള്ള ആധാര്‍ കാര്‍ഡാണ്. പണയത്തിനു നല്‍കിയ സ്വര്‍ണം മുക്കുപണ്ടമാണെന്നു തിരിച്ചറിഞ്ഞ സ്ഥാപന ഉടമകള്‍ കിടങ്ങൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Advertisements

തുടര്‍ന്നു നടത്തിയ പോലീസ് അന്വേഷണത്തിലാണ് ഇയാള്‍ നല്‍കിയിരിക്കുന്ന ആധാര്‍ കാര്‍ഡിലെ പേരും മേല്‍വിലാസവും വ്യാജമാണെന്നു കണ്ടെത്തിയത്.

കോട്ടയം സ്വദേശിയായ ഇയാളുടെ ചിത്രവും പോലീസ് പുറത്തുവിട്ടിട്ടുണ്ടെങ്കിലും കൃത്യമായ മേല്‍വിലാസം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

എരുമേലിയിലെ ഒരു പണമിടപാട്സ്ഥാപനത്തിലും ഇയാള്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുകാരനെ പിടികൂടുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി കിടങ്ങൂര്‍ പോലീസ് അറിയിച്ചു.

ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 9497947281, 9497980325 എന്നീ മൊബൈല്‍ നമ്പറുകളിലോ 04822 254195 എന്ന നമ്പറിലോ കിടങ്ങൂര്‍ പോലീസിനെ അറിയിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

You May Also Like

Leave a Reply