കിടങ്ങൂരില്‍ സ്‌ക്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് റിട്ടയേഡ് അധ്യാപകന്‍ മരിച്ചു

കിടങ്ങൂര്‍: ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയില്‍ കിടങ്ങൂര്‍ കാനറാ ബാങ്കിന് സമീപം ഇലക്ട്രിക് സ്‌ക്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ റിട്ടയേഡ് അധ്യാപകന്‍ മരിച്ചു. കിടങ്ങൂര്‍ പാഴൂക്കുന്നേല്‍ പി. റ്റി. ജോസഫ് (77) ആണ് മരിച്ചത്. പിറയാര്‍ ഗവ. എല്‍. പി. സ്‌ക്കൂള്‍ റിട്ട. അധ്യാപകനായിരുന്നു.

തിങ്കളാഴ്ച രാവിലെ 9.15 ഓടെയായിരുന്നു അപകടം. ടൗണില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ ജോസഫ് റോഡില്‍ സ്‌ക്കൂട്ടര്‍ തിരിക്കുന്നതിനിടെ എതിര്‍ദിശയില്‍ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

Advertisements

മറിഞ്ഞു വീണ സ്‌ക്കൂട്ടറില്‍ ഇടിച്ചു മറ്റൊരു ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. തലയടിച്ച് വീണ ജോസഫിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ അന്നമ്മ ജോസഫ്. മക്കള്‍: പ്രവീണ്‍, പ്രദീപ്, പരേതയായ പ്രീതി, പ്രിന്‍സ്. മരുമക്കള്‍: ഷൈബി, സുനി, ഷാജന്‍, ജെഫി. ശവസംസ്‌കാരം പിന്നീട്.

You May Also Like

Leave a Reply