കേരള യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തിൻ്റെ എഴുപത്തി അഞ്ചാമത് സ്വാതന്ത്ര്യ ദിനാഘോഷവും ഇന്ത്യൻ ഭരണഘടന അവകാശങ്ങൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സെമിനാറും നാളെ കോട്ടയത്ത് നടക്കും.
കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മറ്റി ഓഫീസ് ഹാളിൽ രാവിലെ 10 മണിക്ക് നടക്കുന്ന സെമിനാറിൽ യൂത്ത് ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി മാത്യു അധ്യക്ഷത വഹിക്കുന്നതാണ്.
കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ: ലോപ്പസ് മാത്യൂ ആമുഖ പ്രസംഗം നടത്തും . കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യുന്ന സെമിനാറിൽ ഗവ:ചീഫ് വിപ്പ് ഡോ: എൻ ജയരാജ് വിഷയാവതണം നടത്തി സംസാരിക്കും.
തോമസ് ചാഴിക്കാടൻ എംപി, അഡ്വ: ജോബ് മൈക്കിൽ എംഎൽഎ, അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, അഡ്വ:പ്രമോദ് നാരായണൻ എംഎൽഎ, കേരള കോൺഗ്രസ് (എം) സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ,യൂത്ത്ഫ്രണ്ട്(എം) ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിക്കും.
യൂത്ത്ഫ്രണ്ട് (എം) പദ്ധതികളായ കെ എം മാണി കാരുണ്യ ഭവന പദ്ധതി, കെ എം മാണി സ്പീക്കേഴ്സ് ഫോറം, കെ എം മാണി കാർഷിക സഹകരണ സംഘം തുടങ്ങിയ ആശയങ്ങളുടെ അവതരണവും ചർച്ചയും തുടർന്ന് നടക്കുന്ന യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന നേതൃ യോഗത്തിൽ നടക്കും.