General News

കേരളാ യൂത്ത്ഫ്രണ്ട് ജൻമദിന സമ്മേളനവും ഏകദിന ക്യാമ്പും നാളെ

കേരളാ യൂത്ത് ഫ്രണ്ടിന്റെ ജൻമദിനം നാളെ കോട്ടയത്തേ സംസ്ഥാന കമ്മറ്റി ഓഫീസിൽ വച്ച് നടക്കും. പാർട്ടി ചെയർമാൻ ശ്രീ.പി.ജെ ജോസഫ് ഉത്ഘാടനം നിർവ്വഹിക്കും.

പി.സി തോമസ്, മോൻസ് ജോസസഫ് ,ഫ്രാൻസിസ് ജോർജ്, ജോയി എബ്രാഹം,തോമസ് ഉണ്ണിയാടൻ, ടി. യു കുരുവിള ,ജോണി നെല്ലൂർ തുടങ്ങി മുതിർന്ന നേതാക്കൾ സന്നിഹിതരാകും.

യൂത്ത്ഫ്രണ്ട് സംസ്ഥാന നേതാക്കൾ സംസ്ഥാനസമതി അംഗങ്ങൾ, ജില്ലാ ഭാരവാഹികൾ, നിയോജക മണ്ഡലം പ്രസിഡൻറുമാർ , തുടങ്ങി പ്രമുഖർ പങ്കെടുക്കും. ഏകദിന ക്യാമ്പിൽ 2023 ജൂൺ വരെയുള്ള കർമ്മ പരിപാടികൾക്ക് രൂപരേഖ തയ്യാറാക്കും.

നടപ്പിൽ വരുത്തുന്ന കർമ്മപരിപാടികളിൽ സന്നദ്ധ പ്രവർത്തനങ്ങൾ, സമരപരിപാടികൾ ചർച്ചാക്ലാസ്സുകൾ, ബോധവൽക്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കും. സോഷ്യൽ മീഡിയ ഇടപെടലുകൾക്കായി പ്രത്യേക സംവിധാനം രൂപവൽക്കരിക്കുകയും ഓൺലൈൻ മെമ്പർഷിപ്പ് ക്യാമ്പയിനും അതോടൊപ്പം സജീവമാക്കാനും തീരുമാനമുണ്ട്. യുവജനങ്ങൾക്കും, പ്രൊഫഷണലുകൾക്കും ആവശ്യമായ തൊഴിൽ പരിശീലനവും തൊഴിൽ അവസരങ്ങൾ കണ്ടെത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശക പദ്ധതികളും പ്രാബല്യത്തിലാക്കും.

കേരള രക്ഷയ്ക്ക് യൂത്ത് ഫ്രണ്ട് നേച്ചർ ചലഞ്ച് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് ആഗോളതാപനത്തെ ചെറുക്കാൻ ഒരുലക്ഷം വൃക്ഷത്തൈകൾ കേരളത്തിലെമ്പാടും നട്ടുപരിപാലിക്കും. ഇതിനായുള്ള കർമ്മസേനയെ രൂപവൽക്കരിക്കുന്നതാണ്. ജനനന്മയും പാരിസ്ഥിതിക, കാർഷിക, ഇതര തൊഴിൽ മേഖലയുടെ അഭിവൃദ്ധിയുംലക്ഷ്യമിട്ട് ബഹുവിധമായ കർമ്മപദ്ധതികൾ യൂത്ത്ഫ്രണ്ട് ആവിഷ്ക്കരിച്ച് നടപ്പിലാക്കുവാൻ പ്രസ്തുത ക്യാമ്പിൽ മാർഗ്ഗരേഖയുണ്ടാക്കും.

ഭക്ഷ്യസുരക്ഷ

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും, മായം കലരാത്ത ഭക്ഷ്യവിഭവങ്ങളാണ് വിപണവും
വിതരണവും ചെയ്യപ്പെടുന്നതെന്ന് ഉറപ്പാക്കാൻ കർമ്മസേനയെ സജ്ജമാക്കും.

കാർഷികമേഖല

കാർഷികോൽപ്പന്നങ്ങൾക്ക് സ്ഥിരമായി ന്യായ വില ലഭിക്കാത്ത തു മൂലം,
കാർഷികവൃത്തിയിൽ നിന്ന് ആളുകൾ പിൻവാങ്ങുകയും കൃഷിഭൂമിയുടെ വിസ്തൃതി ദൈനം ദിനം കുറയുകയും ചെയ്തുവരുന്നതായി കാണുന്നുണ്ട്. സംഭരണ, സംസ്കരണ, വിപണന മേഖലകളിലെ പാളിച്ചകൾ മൂലവും കർഷകർക്ക് ന്യായവില ലഭിക്കാതെ വരുന്നതായും കാണാനാവും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയാൽ സംസ്ഥാനത്തെ ഉല്പ്പന്നങ്ങൾക്ക് സ്വാഭാവികമായും നല്ല വില ലഭിയ്ക്കും. വൃക്ഷത്തൈകൾ വെച്ച് പിടിപ്പിക്കുകയും മാതൃകാകൃഷിത്തോട്ടങ്ങൾ സ്ഥാപിക്കുകയും വേണം. തൊഴിലുറപ്പ് പദ്ധതിയുടെ 80% ഫണ്ടും കാർഷിക പ്രവർത്തികൾക്ക് മാറ്റി വയ്ക്കണം. എല്ലാ കൃഷിപ്രവർത്തികളും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം. തൊഴി
ലുറപ്പ് പ്രവർത്തകരോടൊപ്പം കർഷകരെയും പദ്ധതിയിൽ ഉൾപ്പെടുത്തണം.

പി.സി.തോമസ് (എക്സ്.എം.പി), ശ്രീ.മോൻസ് ജോസഫ് (എം.എൽ.എ), ശ്രീ.ജോയി
ഏബ്രഹാം (എക്സ്.എം.പി), ശ്രീ.റ്റി.യു.കുരുവിള (മുൻമന്ത്രി), ശ്രീ.ഫ്രാൻസിസ് ജോർജ്ജ്
(എക്സ്,എം.പി), ശ്രീ.തോമസ് ഉണ്ണിയാടൻ (എക്സ്. എം.എൽ.എ), ശ്രീ.ജോണി നെല്ലൂർ
(എക്സ്, എം.എൽ.എ), ശ്രീ.അപു ജോൺ ജോസഫ് (പാർട്ടി ഉന്നതാധികാര സമതിയംഗം),
ശ്രീ.സജി മഞ്ഞക്കടമ്പൻ പാർട്ടി ജില്ലാ പ്രസിഡന്റ്) എന്നിവർ പ്രസംഗിക്കും.

Leave a Reply

Your email address will not be published.