കടുത്തുരുത്തി :കേരള നവോത്ഥാന ചരിത്രത്തിൻറെ ഭാഗമായ വൈക്കം സത്യാഗ്രഹത്തിന്റെ കാരണങ്ങളുടെ കാലിക പ്രസക്തി കേരളത്തിന്റെ യുവത്വം തിരിച്ചറിയണമെന്ന് കേരള യൂത്ത് ഫണ്ട് (എം). കേരള സമൂഹത്തെ പൊതുവായും കേരള യുവത്വത്തെ പ്രത്യേകിച്ചും വിഭജിക്കുവാനുള്ള വലിയ തോതിലുള്ള ശ്രമം മതമൗലികവാദികൾ നടത്തുന്നു.
സമൂഹത്തിൽ രാഷ്ട്രീയ അരാജകത്വം സൃഷ്ടിക്കുവാൻ ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ ഉണർന്നു പ്രവർത്തിക്കുവാൻ യുവജനങ്ങൾ മുന്നോട്ടു വരണ്ട സമയും അതിക്രമിച്ചു.
ജനാധിപത്യ രാഷ്ട്രത്തിൽ അരാഷ്ട്രീയ അവാദത്തിനെതിരെ യുവജനങ്ങളെ സംഘടിപ്പിച്ച് യൂത്ത് ഫ്രണ്ട് (എം)25,000 പുതിയ മെമ്പർഷിപ്പുകൾ വിതരണം ചെയ്തു. മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് യുവാക്കളെ കൂടുതൽ അടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.
കടുത്തുരുത്തിയിൽ ചേർന്ന കേരള യൂത്ത് ഫ്രണ്ട് (എം) വൈക്കം കടുത്തുരുത്തി ഏറ്റുമാനൂർ നിയോജകമണ്ഡലം മേഖലനേതൃയോഗം കേരള കോൺഗ്രസ് (എം)സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അലക്സ് കോഴിമല ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് എൽബി അഗസ്റ്റിൻ അധ്യക്ഷനായിരുന്നു. കേരള കോൺഗ്രസ് (എം)ജില്ലാ പ്രസിഡന്റ് പ്രൊഫ ലോപ്പസ് മാത്യു, മുഖ്യപ്രഭാഷണം നടത്തി.

ഉന്നതിക്കാരെ സമിതി അംഗം സഖറിയാസ് കുതിരവേലി, കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് റ്റി കീപ്പുറം, വൈക്കം നിയോജക മണ്ഡലം പ്രസിഡന്റ് ബെപ്പിച്ചൻ തുരുത്തിയിൽ , സ്റ്റിയറിങ് കമ്മിറ്റി അംഗം സാജൻ തൊടുക,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എബ്രഹാം പഴയകടവിൽ നേതാക്കളായ പി സി കുര്യൻ മാത്തുക്കുട്ടി കുഴിഞ്ഞാലിജോസ് തോമസ് നിരപ്പനക്കൊല്ലി യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് മാരായ ബിബിൻ വെട്ടിയാനി ,ജിൻസ് കുര്യൻ, അനീഷ് തേവരപ്പടിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.