സംസ്ഥാനം സമൂഹവ്യാപനത്തിന്റെ വക്കില്‍, സൂപ്പര്‍ സ്‌പ്രെഡ് സ്ഥിരീകരിച്ചു; അതി ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനം സമൂഹ വ്യാപനത്തിന്റെ വക്കിലാണെന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും മുന്നൂറ് കടന്ന് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തതോടെയാണ് മുഖ്യമന്ത്രി സമൂഹവ്യാപനത്തിന്റെ വക്കിലാണെന്ന് വെളിപ്പെടുത്തിയത്.

ഇന്നു മാത്രം 133 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ആദ്യമായി സൂപ്പര്‍ സ്‌പ്രെഡ് സ്ഥിതിവിശേഷം ഉണ്ടായെന്നും മുഖ്യമന്ത്രി സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ പൂന്തുറയിലാണ് ആദ്യത്തെ സൂപ്പര്‍ സ്‌പ്രെഡിങ് ഉണ്ടായത്.

കോവിഡിന്റെ കാര്യത്തില്‍ രോഗം പകരാനുള്ള സാധ്യത വലിയ തോതില്‍ വര്‍ധിച്ചിരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുകൊണ്ട് ആളുകള്‍ കൂട്ടംകൂടുന്നത് ഒരു കാരണവശാലും അനുവദിക്കാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

വായുസഞ്ചാരമുള്ള മുറിയില്‍ കഴിയുകയെന്നത് വളരെ പ്രധാനമാണെന്നും വായുസഞ്ചാരം കുറഞ്ഞ ഇടങ്ങളില്‍ രോഗം പെട്ടെന്ന് പടരുംമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

You May Also Like

Leave a Reply