കുറവിലങ്ങാട്: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കുറവിലങ്ങാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ടി. നസറുദ്ദീൻ അനുസ്മരണവും സന്നദ്ധ രക്തദാന ക്യാമ്പും നടത്തി. രക്തം നൽകൂ ജീവൻ രക്ഷിക്കു എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്ന പരിപാടിയുടെ ഭാഗമായി പാലാ ബ്ലഡ് ഫോറത്തിന്റെ സഹകരണത്തോടെ നടത്തിയ സന്നദ്ധ രക്തദാന ക്യാമ്പിൽ 50 പേർ രക്തം ദാനം ചെയ്തു.
പ്രസിഡന്റ് ഷാജി ചിറ്റക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കിയിൽ ഉദ്ഘാടനം ചെയ്തു. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നൽകി.


കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി സി കൃര്യൻ, രക്ഷാധികാരി ടോണി പെട്ടയ്ക്കാട്ട്, ബാബു ആര്യപ്പിള്ളിൽ, സിജോ പാറ്റാനി, പോളി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.