പാലാ : സംസ്ഥാന സർക്കാർ ബഡ്ജറ്റിലൂടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന അശാസ്ത്രീയമായ നികുതി നിർദേശങ്ങളിലും ഹെൽത്ത് കാർഡ് മാനദണ്ഡങ്ങളില്ലും പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ 28ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാർച്ച്ന് മുന്നോടിയായി നടന്ന കോട്ടയം ജില്ല വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി.


ഏകോപന സമിതി സംസ്ഥാന ട്രഷറർ എം കെ തോമസുകുട്ടി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി വി. സി. ജോസഫ്, ജോസ് ജോസഫ് ചെറുവള്ളി, അലക്സ് ജോർജ് മനയാനി, അനൂപ് ജോർജ്, ജയേഷ് പി ജോർജ്, ജിസ്മോൻ കുറ്റിയാങ്കൽ, എബിസൺ ജോസ്, ജോസ് ചന്ദ്രത്തിൽ, സഞ്ജു ചെറുപുഷ്പം, ജോസ്റ്റിൻ വന്ദന, റ്റാജി പോപ്പിൻ, അരുൺ ചെറുപുഷ്പം, മിജോ ഓട്ടോ സ്പാ, റ്റി ഡി രാജു, രാജു ഉഷസ്, അജോമോൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.


വ്യാപാര മേഖലയിൽ നിരന്തരം ഉണ്ടാവുന്ന പ്രയാസങ്ങൾ സാധാരണ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായിട്ടാണ് ജാഥസംഘടിപ്പിച്ചത്. ഹെൽത്ത് കാർഡിന്റെ പേരിൽ നടപ്പാക്കിയിരിക്കുന്ന അശാസ്ത്രീയമായ നിബന്ധനകൾ പിൻവലിക്കുക, ഡീസൽ- പെട്രോൾ വിലയിൽ ഏർപ്പെടുത്തിയിരിക്കുന്ന പ്രത്യേക സെസ്, കെട്ടിട നികുതി വർദ്ധന, വെള്ളക്കര വർദ്ധനവ്, പിൻവലിക്കുക, വികസനത്തിന്റെ പേരിൽ വ്യാപാരസ്ഥാപനങ്ങൾ ഒഴിയേണ്ടി വരുന്ന വ്യാപാരികൾക്ക് പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കുക, തുടങ്ങിയ ആവശ്യങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ 28ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും.