General News

കേരള ടൂറിസ്റ്റർ മൺസൂൺ സ്റ്റഡി ടൂർ സംഘടിപ്പിച്ചു

കേരള ടൂറിസ്റ്റർ മൺസൂൺ സ്റ്റഡി ടൂർ എന്ന പേരിൽ ഡൽഹി, മുംബൈ, പൂനെ, കോലാപ്പൂർ, നാഗ്പൂർ, ഗുജറാത്ത് തുടങ്ങിയ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അമ്പതോളം ട്രാവൽ ഏജൻസികളെ കേരളത്തിലെ പ്രമുഖ ടൂറിസം ഡെസ്റ്റിനേഷനുകളിൽ എത്തിക്കുകയും കേരളത്തിലെ മഴക്കാല ടൂറിസത്തിനെ പറ്റി അവർക്ക് അറിവ് നൽകുകയും ചെയ്തു.

കോവിഡിന് ശേഷം സ്തംഭിച്ചു നിൽക്കുന്ന ടൂറിസം മേഖലയെ ഉണർത്തുന്നതിനായി മഹായാത്ര ട്രാവൽസിലെ എംഡി കിരണം, ബ്രോഡ് ബീൻ ഹോട്ടൽസ് കോപ്പറേറ്റ് ജി എം നിതിനും ചേർന്നു നടത്തിയ പ്രോഗ്രാം വളരെ വിജയകരമായിരുന്നു.

ആതിരപ്പള്ളി, മൂന്നാർ, തേക്കടി, വാഗമൺ, ആലപ്പുഴ, കൊച്ചി എന്നീ ടൂറിസം ഡെസ്റ്റിനേഷനുകളിലൂടെ മഴക്കാല ടൂറിസം എത്രമാത്രം പ്രായോഗികമാണെന്നു മനസ്സിലാക്കി കൊടുക്കുവാൻ സാധിച്ചു. മൂന്നാറിലെ മൂന്നാർ ക്യൂൻ, വൈബ്, ബ്രോഡ് ബീൻ, Avondale റിസോർട്ട്, ഫോർട്ട് മൂന്നാർ, തേക്കടി ക്രിസ്റ്റൽ കേവ്, മേരി വെതർ, ഫോറസ്റ്റ് കനോപ്പി, വാഗമൺ ഡെസ്റ്റിനേഷൻ മേക്കേഴ്സ്, ആലപ്പുഴ ഫോറസ്റ്റ് കനോപ്പി.എന്നിവരുടെ സഹായത്തോടെയാണ് ഈ പ്രോഗ്രാം വിജയകരമായത്.

വാഗമണ്ണിൽ ഈ പ്രോഗ്രാമിന് വമ്പിച്ച സ്വീകരണമാണ് വാഗമൺ ഡെസ്റ്റിനേഷൻ മേക്കേഴ്സ് നൽകിയത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമലാ ജിമ്മി ഉദ്ഘാടനം ചെയ്യുകയും, ഖാദി ബോർഡ് മെമ്പർ സാജൻ തൊടുക ആശംസകൾ അർപ്പിക്കുകയും ചെയ്തു.

വാഗമണ്ണിന്റെ പ്രമോഷന് വേണ്ടി എല്ലാ സഹായങ്ങളും ജോസ് കെ മാണി എംപിയും, തോമസ് ചാഴിക്കാടൻ എംപിയും നേർന്നു.ആശംസകൾ അർപ്പിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published.