കേരള വിദ്യാർഥി കോൺഗ്രസ് (എം ) അരുവിത്തുറ സെന്റ് ജോർജ് കോളേജ് യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ എസ് സി (എം ) നിയോജകമണ്ഡലം പ്രസിഡന്റ് ലിബിൻ ബിജോയി അധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി അഗസ്തി ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ പാർട്ടി സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം സണ്ണി വടക്കേ മുളഞ്ഞിനാൽ, സോജൻ ആലക്കുളം കെ എസ് സി (എം ) ജില്ലാ പ്രസിഡണ്ട് അമൽ ചാമക്കാല, അജിൽ ബെന്നി, റിച്ചു റോയി, ആൽബർട്ട് അനൂപ്, അജിത് ജോസഫ്, റോഷൻ റോയി, തുടങ്ങിയവർ സംസാരിച്ചു.

യൂണിറ്റ് ഭാരവാഹികളായി യൂണിറ്റ് പ്രസിഡന്റ് ആൽബർട്ട് അനൂപ്, യൂണിറ്റ് വൈസ് പ്രസിഡന്റ്മാരായി കാർത്തിക്ക്, ഡോണ ഇമ്മാനുവൽ, യൂണിറ്റ് സെക്രട്ടറി റിച്ചു റോയി, യൂണിറ്റ് ട്രഷറർ- അജിൽ ബെന്നി എന്നിവരെ യോഗത്തിൽ തെരഞ്ഞെടുത്തു.