സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സമ്പൂര്‍ണ്ണ വാരാന്ത്യ ലോക്ക്ഡൗണ്‍ണില്‍ കര്‍ശന നിയന്ത്രണങ്ങള്‍.
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, കൊവിഡുമായി ബന്ധപ്പെട്ട വകുപ്പുകള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജന സ്ഥാപനങ്ങള്‍എന്നിവയ്ക്ക് മാത്രമാണ് ഇന്ന് പ്രവര്‍ത്തനാനുമതി. ഹോട്ടലുകള്‍ക്ക് ടേക് എവേ സൗകര്യത്തില്‍ പ്രവര്‍ത്തിക്കാം.
മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്കും മാത്രമായിരിക്കും യാത്രാനുമതി. മറ്റുള്ളവര്‍ക്ക് പൊലീസിന്റെ പാസ് നിര്‍ബന്ധമായും കൈയ്യില്‍ കരുതണം. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.
നാലു ദിവസമായി 30,000നു മുകളില്‍ രോഗികളാണ് പ്രതിദിനം സംസ്ഥാനത്ത് പുതിയതായി രേഖപ്പെടുത്തുന്നത്. ഇന്നലെ 31,265 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67 ആണ്.
167497 പരിശോധനയാണ് ഇന്ന് നടന്നത്. 153 കൊവിഡ് മരണവും ഇന്നലെ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 120 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 29,891 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1158 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
96 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2
1,468 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,14,031 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,84,508 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,523 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2792 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19