
കോട്ടയം :കേരള ജനപക്ഷം കോട്ടയം ജില്ലാ പ്രസിഡന്റായിസജി എസ് തെക്കേലിനെ തെരഞ്ഞടുത്തു. മറ്റുഭാരവാഹികൾ,വൈസ് പ്രസിഡന്റുമാർ,ഡോക്ടർ ഏ കെ പവിത്രൻ, ബാബു പൊൻമ്മാങ്കൽ,ജോസ് പ്രകാശ്, ജോസ് ഫ്രാൻസിസ്,ജനറൽ സെക്രട്ടറി ടോമി ഈറ്റത്തോട്ട് ,ടോണി മണിമല,സിറിൾ ജി നരിക്കുഴി, ശ്രീകുമാർ സൂര്യകിരൺ, ബീനാമ ഫ്രാൻസിസ്, എന്നിവർ സെക്രട്ടറിമാരായും ജോജോ കുഴിവേലി ട്രഷറായും തെരഞ്ഞെടുത്തു.
കോട്ടയം റോട്ടറി ക്ലബ്ബ് ഹാളിൽ നടന്നയോഗം പാർട്ടി ചെയർമാൻ പി.സി.ജോർജ് ഉത്ഘാടനം ചെയ്തു. സംസ്ഥാന ജനൽറൽ സെക്രട്ടറി സെബി പറമുണ്ട, അഡ്വക്കേറ്റ് ജോർജ്ജുകുട്ടി കാക്കനാട്ട് അഡ്വക്കേറ്റ് ഷോൺ ജോർജ്ജ് ഉമ്മച്ചൻ കൂറ്റനാൽ, ഫ്രഫസർ ജോസഫ് റ്റി ജോസ്,ജോർജ്ജ് വടക്കൻ, മാത്യു കൊട്ടാരം, കെ എഫ് കുര്യൻ, റിനീഷ് ചൂണ്ടച്ചേരി,തോമസ് വടകര, എബ്രഹാം കളത്തൂർ എന്നിവർ പ്രസംഗിച്ചു.