kottayam

നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവ് നിയന്ത്രിക്കുക: കേരള ജനപക്ഷം

കോട്ടയം : നിത്യോപയോഗ സാധനങ്ങളുടെ വില സർക്കാർ നിയന്ത്രിക്കണമെന്നും പൊതുമേഖലാ സ്ഥാപനങ്ങളെ രാഷ്ട്രീയ വൽക്കരിക്കുന്ന സർക്കാർ നയം തിരുത്തണമെന്നും ജനപക്ഷം ചെയർമാൻ പി.സി.ജോർജ് ആവശ്യപ്പെട്ടു.

കോട്ടയം ജില്ലാ കൺവൻഷൻ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സജി എസ് തെക്കേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽസെക്രട്ടറി മാരായ അഡ്വക്കേറ്റ് ജോർജ്ജുകുട്ടി കാക്കനാട്ട്,സെബി പറമുണ്ട, അഡ്വക്കറ്റ് ഷോൺ ജോർജ്ജ്, ഉമ്മച്ചൻ കൂറ്റനാൽ റ്റോമി ഈറ്റത്തോട്ട്,സിറിൽ നരിക്കുഴി,റെനീഷ് ചൂണ്ടച്ചേരി ബീനിമ്മ ഫ്രാൻസിസ്, റോയി മറ്റത്തിപ്പാറ എന്നിവർ ,പ്രസംഗിച്ചു.

Leave a Reply

Your email address will not be published.