ജനപക്ഷം സ്ഥാനാര്‍ത്ഥികള്‍ അട്ടിമറി വിജയം നേടും: പി സി ജോര്‍ജ് എംഎല്‍എ

കാഞ്ഞിരപ്പള്ളി: ജനപക്ഷം സ്ഥാനാര്‍ത്ഥികള്‍ അട്ടിമറി വിജയം നേടുമെന്ന് പി സി ജോര്‍ജ് എംഎല്‍എ. ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ (കുന്നുംഭാഗം) ജനപക്ഷം സ്ഥാനാര്‍ഥി റെനീഷ് ചൂണ്ടച്ചേരിയുടെതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കുന്നുംഭാഗത്ത് സംസാരിക്കുകയായിരുന്നു പിസി ജോര്‍ജ്.

മണ്ണാറക്കയം, കത്തിലാങ്കല്‍പടി, അടിച്ചിലാവ്, കുന്നുംഭാഗം തുടങ്ങിയ പോയിന്റുകളില്‍ സംസാരിച്ച അദ്ദേഹം ഏറ്റെടുത്ത എല്ലാ ദൗത്യങ്ങളും വിജയത്തിലെത്തിക്കാന്‍ ചുറുചുറുക്കും ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്നതിനുമുള്ള പ്രവര്‍ത്തനമികവിനുള്ള അംഗീകരമായാണ് കുന്നുംഭാഗം പിടിക്കാനുള്ള ദൗത്യം നാട്ടുകാര്‍ക്ക് പ്രിയങ്കരനായ റെനീഷ് ചൂണ്ടച്ചേരിയെ മത്സരരംഗത്തിലിറക്കിയതെന്നും പറഞ്ഞു.

Advertisements

എന്നും നാട്ടുകാര്‍ക്ക് പൂര്‍ണ്ണമായും വിശ്വസിക്കാവുന്ന റെനീഷ് ചൂണ്ടച്ചേരിയെ ആപ്പിള്‍ അടയാളത്തില്‍ വിജയിപ്പിക്കാന്‍ മുന്നണി രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനം ഒരുമിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചാണ് മടങ്ങിയത്.

You May Also Like

Leave a Reply