കോട്ടയം: കേരള ജനപക്ഷം (സെകുലർ)പാർട്ടിയുടെ ചെയർമാൻ പി. സി ജോർജിനെ കള്ളകേസ്സിൽ കുടുക്കി രാട്രീയപകപോക്കലിന് ഇറങ്ങി തിരിച്ചിരിക്കുകയാണ്. പിണറായി വിജയന്റെ സ്വർണ്ണകള്ളകടത്തിലുള്ള പങ്ക് വഴിതിരിച്ച് മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റാനുള്ള രാഷ്ട്രീയ ഗൂഢാലോചന ജനം തിരിച്ചറിയുമെന്നും കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
പോലീസിന്റെ ചതിവിലൂടെയുള്ള ഈ അറസ്റ്റ് രാഷ്ട്രീയ വൈരാഗ്യം കാട്ടുകയാണന്നും, രാഷ്ട്രീയമായിട്ടും നിയമപരമായിട്ടും നേരിടുമെന്ന് ജില്ലാകമ്മിറ്റി അറിയിച്ചു. ജില്ലാ പ്രസിഡന്റ് സജി എസ് തെക്കേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽസെക്രട്ടറി സെബി പറമുണ്ട, അഡ്വക്കേറ്റ് ജോർജ്ജുകുട്ടി കാക്കനാട്ട്,ഉമ്മച്ചൻ കൂറ്റനാൽ,പ്രഫസർ ജോസഫ് റ്റി ജോസ്, മാത്യൂ കൊട്ടാരം, ബാബു പൊൻമാങ്കൽ, കെ ഫ് കുര്യൻ സിറിൾ, നരിക്കുഴി,ജൊജോ കുഴിവേലി സച്ചിൻ ജെയിംസ് എന്നിവർ പ്രസംഗിച്ചു.