Pala News

വ്യാജ സർട്ടിഫിക്കറ്റ് നിർമാണത്തിനും പിൻവാതിൽ നിയമ നത്തിനും എതിരെ യുവാക്കൾ രാഷ്ട്രീയത്തിനതീതമായി പോരാടണം : ജോയി എബ്രാഹം

പാലാ :വ്യാജ സർട്ടിഫിക്കറ്റ് നിർമാണവും പിൻവാതിൽ നിയമനവും നടത്തി കേരളത്തിലെ യുവാക്കളെ വഞ്ചിക്കുന്ന ഇടത് സർക്കാരിൻറെ ജനവിരുദ്ധ നയത്തിനെതിരെ കേരളത്തിലെ യുവാക്കൾ രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി പോരാടണമെന്ന് കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയ് എബ്രഹാം എക്സ് എം. പി ആവശ്യപ്പെട്ടു.

കേരള ഐടി ആൻഡ് പ്രൊഫഷണൽ കോൺഗ്രസ് കോട്ടയം ജില്ലാ നേതൃയോഗം പാലായിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഫഷണൽ കോൺഗ്രസ് കോട്ടയം ജില്ലാ കോർഡിനേറ്റർ ലിറ്റോ പാറേക്കാട്ടിൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാന പ്രസിഡണ്ട് അപു ജോൺ ജോസഫ് വിവിധ വിഷയങ്ങളെ ആസ്പദമാക്കി നടന്ന ചർച്ചകൾക്ക് നേതൃത്വം നൽകി.

കേരള കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ, ജയ്സൻ ഒഴുകയിൽ, ജോർജ് പുളിങ്കാട്, മൈക്കിൾ പുല്ലുമാക്കൽ, ഷിജു പാറയിടുക്കിൽ,ജെയ്സ് വെട്ടിയാർ, രാജൻ കുളങ്ങര,ഷിനു പാലത്തുങ്കൽ , നോയൽ ലൂക്ക്, ഡിജു സെബാസ്റ്റ്യൻ,സിബി നെല്ലൻ കുഴിയിൽ, മെൽബിൻ പറമുണ്ട, റോയി ജോസ്, മനീഷ് മാധവൻ, ഷില്ലറ്റ് അലക്സ്, ജിമ്മി ജോർജ്‌, നിഖിൽ തുരുത്തിയിൽ, ബെൻസൻ മഠത്തിപ്പറമ്പിൽ, ടി ജോ കൂട്ടുമ്മേക്കാട്ടിൽ, ജെറിൻ കുളങ്ങര, ജോൺസൻ സെബാസ്റ്റ്യൻ, ജോമിൻ ജോസ്, ജോസു ഷാജി ,റോഹൻ, ഫ്രാൻസിസ് മഠത്തിപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.