Pala News, Local News, Latest News from Pala: Pala Vartha
  • Home
  • Local News
Facebook Twitter Instagram
Latest News
  • ചേർപ്പുങ്കൽ ബി വിഎം ഹോളിക്രോസ് കോളേജിൽ ഒരു മാസത്തെ സൗജന്യ ബ്രിഡ്ജ് കോഴ്‌സ്
  • ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി; കടകള്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം
  • കെഎസ്ആർടിസി പ്രതിസന്ധി; രണ്ട് ദിവസത്തിനകം ശമ്പളം നൽകാൻ നീക്കം, ധന-ഗതാഗത മന്ത്രിമാർ ആശയവിനിമയം നടത്തി
  • കെ റെയില്‍ കല്ലിടല്‍ നിര്‍ത്തലാക്കല്‍ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിയും വരെയാണോ എന്നു വ്യക്തമാക്കണം; തുളസീധരന്‍ പള്ളിക്കല്‍
  • പാലായിൽ കേരള കോൺഗ്രസ് (എം)-ൽ തലമുറ മാറ്റം;ടോബിൻ കെ അലക്സ് പാലാ നിയോജക മണ്ഡലം പ്രസിഡണ്ട്
  • അധ്യയന വർഷാരംഭ പ്രത്യേക വായ്പാ പദ്ധതികളുമായി മീനച്ചിൽ ഈസ്റ്റ് ബാങ്ക്
Facebook Twitter Instagram
Pala News, Local News, Latest News from Pala: Pala Vartha Pala News, Local News, Latest News from Pala: Pala Vartha
  • Home
  • Local News
Pala News, Local News, Latest News from Pala: Pala Vartha
Home»Erattupetta News»ഈരാറ്റുപേട്ടയിലെ സമ്മേളനങ്ങൾക്ക് ഹൈക്കോടതിയുടെ കടിഞ്ഞാൺ
Erattupetta News 1 Min Read

ഈരാറ്റുപേട്ടയിലെ സമ്മേളനങ്ങൾക്ക് ഹൈക്കോടതിയുടെ കടിഞ്ഞാൺ

adminBy adminDecember 27, 2021No Comments1 Min Read
Facebook Twitter Pinterest LinkedIn Tumblr Email
Share
Facebook Twitter LinkedIn Pinterest Email

ഈരാറ്റുപേട്ട സെൻട്രൽ ജങ്ഷൻ ഭാഗത്ത് വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയും ഗതാഗതം തടസപ്പെടുത്തിയും നടത്തിവന്നിരുന്ന സമ്മേളനങ്ങൾ കേരളാ ഹൈക്കോടതി നിരോധിച്ചു.

ഈരാറ്റുപേട്ടയിലെ ഒരുകൂട്ടം വ്യപാരികൾ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. സെൻട്രൽ ജങ്ഷൻ ഭാഗത്ത് വിവിധ രാഷ്ട്രീയ സാമുദായിക സംഘടനകൾ പൊതുസ്ഥലം കയ്യേറി നടത്തുന്ന സമ്മേളനങ്ങളും പ്രതിഷേധയോഗങ്ങളും വ്യപാരസ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് തടസമുണ്ടാക്കുന്നുവെന്നും അനുവാദമില്ലാതെ ഉച്ചഭാഷിണികൾ പ്രവർത്തിപ്പിച്ച് പൊതുശല്യം ഉണ്ടാക്കുന്നുവെന്നുമായിരുന്നു പരാതി.

ഇത്തരം സമ്മേളനങ്ങൾ നടക്കുന്നസമയത്ത് ഈരാറ്റുപേട്ടയിൽ അനുഭവപ്പെട്ടിരുന്ന കനത്ത ഗതാഗത കുരുക്ക് വ്യപാരികൾക്കും പൊതുജനങ്ങൾക്കും ദുരിതമായിരുന്നു. പ്രധാനപ്പെട്ട മൂന്നുറോഡുകൾ സംഗമിക്കുന്ന സെൻട്രൽ ജങ്ഷൻ ഭാഗമാണ് മതിയായ സ്ഥലസൗകര്യം ഇല്ലായെങ്കിൽ കൂടിയും വിവിധ സംഘടനകൾ സമ്മേളനത്തിനായി തെരഞ്ഞെടുത്തിരുന്നത്.

ഇങ്ങനെ നിയവിരുദ്ധമായി പൊതുജനത്തെ ബുദ്ധിമുട്ടിച്ചു നടത്തുന്ന പരിപാടികളിൽ ജനപ്രതിനിധികളും നേതാക്കളും ഉൾപ്പെടെ പങ്കെടുക്കാറുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് പോലീസ് കേസ് എടുക്കാറുണ്ടെങ്കിലും കോടതിയിൽ പിഴയടച്ച് സംഘാടകൾ കേസ് തീർക്കുകയാണ് പതിവ്.

കോവിഡ് പ്രശ്‌നങ്ങൾ കാരണം പ്രതിസന്ധിയിലായ വ്യാപാരികൾ കരകയറാനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് വ്യപാരത്തെ ബാധിക്കുംവിധം വിവിധ സംഘടനകൾ വീണ്ടും സമ്മേളനങ്ങൾ കൂടാൻ തുടങ്ങിയത്.

നിരന്തരമുള്ള അഭ്യർത്ഥനയ്ക്ക് ഫലമില്ലാതായതോടെയാണ് വ്യപാരികൾ കോടതിയെ സമീപിച്ചത്. നിയമലംഘനങ്ങൾ ഉണ്ടായാൽ കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഗൗരവമുള്ള വകുപ്പുകൾ ചേർത്ത് കേസ് എടുക്കാനും ഉപകരണങ്ങളും വാഹനങ്ങളും ഉൾപ്പെടെ പിടിച്ചെടുത്ത് കോടതിയിൽ അയയ്ക്കാനുമാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.

Share this:

  • Click to share on WhatsApp (Opens in new window)
  • Click to share on Facebook (Opens in new window)
  • Click to share on Telegram (Opens in new window)
  • Click to share on Twitter (Opens in new window)
  • Click to share on LinkedIn (Opens in new window)

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19

Share. Facebook Twitter Pinterest LinkedIn Tumblr Email
Previous Articleവൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങള്‍
Next Article ക്രിസ്തുമസ് തലേന്ന് വിറ്റത് 65 കോടിയുടെ മദ്യം, മദ്യ വില്പനയിൽ ഒന്നാമത് തിരുവനന്തപുരം

Related Posts

അധ്യയന വർഷാരംഭ പ്രത്യേക വായ്പാ പദ്ധതികളുമായി മീനച്ചിൽ ഈസ്റ്റ് ബാങ്ക്

May 17, 2022

ഇടമറുക് ആശുപത്രിയിൽ ഈവനിംഗ് ഒ പി ആരംഭിച്ചു

May 17, 2022

മീനച്ചിൽ ഈസ്റ്റ്‌ അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിൽ വിദ്യാർത്ഥി മിത്രയിലൂടെ 1% പലിശനിരക്കിൽ സ്വർണപ്പണയ വായ്പ്പ

May 16, 2022
Add A Comment

Leave A Reply Cancel Reply

Like Our Page
Pala News, Local News, Latest News from Pala: Pala Vartha
Facebook Twitter Instagram YouTube
© 2022 All rights reserved by PalaVartha. Designed by Brand Master Media.

Type above and press Enter to search. Press Esc to cancel.