Kadanad News

മീനച്ചിൽ താലൂക്കിലെ തോട്ടം പുരയിടം വിഷയം അടിയന്തരമായി പരിഹരിക്കണമെന്ന് കേരള കർഷക പൂഞ്ഞാർ ഏരിയ സമ്മേളനം

കടനാട് : മീനച്ചിൽ താലൂക്കിലെ തോട്ടം പുരയിടം വിഷയം അടിയന്തരമായി പരിഹരിക്കണമെന്ന് കേരള കർഷക പൂഞ്ഞാർ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു. കടനാട് കൊല്ലപ്പള്ളി അയ്മനം ബാബു നഗറിൽ (ലയൺസ് ക്ലബ് ഹാളിൽ) നടന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ സി എം സിറിയക്ക് പതാക ഉയർത്തിയത്തോടെയാണ് സമ്മേളനം ആരംഭിച്ചത്.

സിപിഐഎം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ രമേഷ് ബി വെട്ടിമറ്റം, കെ ശശി,ലോക്കൽ സെക്രട്ടറി കെ ഓ രഘുനാഥ്‌, കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.പി ഷാനവാസ്‌, ജില്ലാ എക്സിക്യൂട്ടീവ് അംഗം അനിൽ മത്തായി, കടനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉഷ രാജു, ളാലം ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ എസ് സെബാസ്റ്റ്യൻ, സ്വാഗത സംഘം ജനറൽ കൺവീനർ കെ എസ് അജയകുമാർ എന്നിവർ സംസാരിച്ചു.

സമ്മേളനത്തിൽ കടനാട് പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിച്ചു. സി എം സിറിയക്ക് ( കൺവീനർ ),മാത്യൂസ് ഡേവിസ് വീഡൻ, കെ എം അബ്‌ദുൾ സലാം എന്നിവരടങ്ങുന്ന പ്രസീഡിയം കമ്മിറ്റി സമ്മേളനം നിയന്ത്രിച്ചു.

അഡ്വ.തങ്കച്ചൻ വഞ്ചിക്കച്ചാലിൽ അനുശോചന പ്രമേയവും, ജസ്റ്റിൻ ജോസഫ് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി സികെ ഹരിഹരൻ പ്രവർത്തന റിപ്പോർട്ടും, ജില്ലാ ജോയിന്റ് സെക്രട്ടറി ആർടി മധുസൂധനൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.

സമ്മേളനത്തോട് അനുബന്ധിച്ച് കടനാട് സഹകരണ ഹാളിൽ നടന്ന സംഘടിപ്പിച്ച സെമിനാറുകൾ റിട്ട. കൃഷി ഉദ്യോഗസ്ഥൻ സികെ ഹരിഹരൻ, ളാലം ബ്ലോക്ക് ക്ഷീര വികസന ഓഫിസർ കെ ആർ രേവതികുട്ടി എന്നിവർ ഉദ്‌ഘടനം ചെയ്തു .

ഭാരവാഹികൾ – പ്രസിഡന്റ്‌ : രമേഷ് ബി വെട്ടിമറ്റം, വൈസ് പ്രസിഡന്റ്‌ : മാത്യൂസ് ഡേവിസ് വീടാൻ, കെ എസ് അജയകുമാർ, സെക്രട്ടറി : സികെ ഹരിഹരൻ, ജോയിന്റ് സെക്രട്ടറി : വിപി രാജു, സണ്ണി ജോൺ, ട്രെഷറർ : കെ ശശി.

Leave a Reply

Your email address will not be published.