തലനാട് : കേരള ദളിത് ഫ്രണ്ട് എം തലനാട് മണ്ഡലം കൺവെൻഷൻ കേരള കോൺഗ്രസ്സ് എം പാർട്ടി സെക്രട്ടറി ഔസേപ്പച്ചൻ വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സലിം യാക്കിരിയിൽ അധ്യക്ഷത വഹിച്ചു.
പുതിയ ദളിത് മണ്ഡലം പ്രസിഡന്റ് ആയി എം രാജൻ തീക്കോയ് എസ്റ്റേറ്റ്, വൈസ് പ്രസിഡന്റ് ആയി ശ്രീ. മുത്തു, സെക്രട്ടറി ആയി രാജേന്ദ്രൻ തേങ്ങേപറമ്പിൽ എന്നിവരെ തിരഞ്ഞെടുത്തു.
രാമചന്ദ്രൻ അള്ളുപുറം, സിബി അഗസ്റ്റിൻ കട്ടകത്ത്, സുനിൽ ചോക്കാട്ടുപറമ്പിൽ, ജോണി ആലാനി, വത്സമ്മ ഗോപിനാഥ്, എം രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
വനിത കോൺഗ്രസ്സ് എം തലനാട് മണ്ഡലം കൺവെൻഷൻ വനിത കോൺഗ്രസ്സ് എം പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീമതി. പെണ്ണമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ്സ് എം പഞ്ചായത്ത് മെമ്പർ വത്സമ്മ ഗോപിനാഥ് അധ്യക്ഷത വഹിച്ചു.
പുതിയ മണ്ഡലം പ്രസിഡന്റ് ആയി വത്സമ്മ ഗോപിനാഥ്, സെക്രട്ടറി ആയി റീന റിജു, വൈസ് പ്രസിഡന്റ് ആയി റഷീദ സലിം, ട്രെഷറർ ആയി രമണി കുമാരൻ അധികാരത്ത് എന്നിവരെ തിരഞ്ഞെടുത്തു.
കേരള കോൺഗ്രസ്സ് എം തലനാട് മണ്ഡലം പ്രസിഡന്റ് സലിം യാക്കിരിയിൽ,ജോണി ആലാനി,കെ സി എം മൂന്നിലവ് മണ്ഡലം പ്രസിഡന്റ് ടൈറ്റസ്,തുടങ്ങിയവർ പ്രസംഗിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19