ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു; സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഇനിയും വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഇനിയും വര്‍ധിക്കുമെന്നും കൂടുതല്‍ ജാഗ്രത വേണമെന്നുമുള്ള മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിക്കുകയാണെന്നും ഇതു സൂചിപ്പിക്കുന്നത് രോഗം ഇനിയും വര്‍ധിക്കുമെന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒന്നാമത്തെ തരംഗത്തില്‍ നിന്ന് വ്യത്യസ്തമായി ഗ്രാമീണ മേഖകളിലേക്കും രണ്ടാം തരംഗം വ്യാപിച്ചുവെന്ന് ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ഇന്ത്യയില്‍ മരണങ്ങള്‍ വര്‍ധിക്കാന്‍ ഇത് കാരണമായി.

Advertisements

ഗ്രാമീണ മേഖലകളില്‍ ആരോഗ്യ സംവിധാനങ്ങളുടെ ദൗര്‍ലഭ്യം സ്ഥിതി കൂടുതല്‍ ഗുരുതരമാക്കി. പഞ്ചാബില്‍ 80 ശതമാനം ആളുകള്‍ ഗുരുതരാസ്ഥയിലാണ് ചികിത്സ തേടിയത്. കേരളത്തില്‍ രണ്ടാം തരംഗത്തില്‍ ഗ്രാമങ്ങളില്‍ കൊവിഡ് ബാധ വര്‍ധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളെ സംബന്ധിച്ച് കേരളത്തില്‍ ആരോഗ്യമേഖല ശക്തമായി പ്രവര്‍ത്തിക്കുന്നത് ആശ്വാസകരമാണ്. നിയന്ത്രണങ്ങള്‍ വിട്ടുവീഴ്ചകള്‍ ഇല്ലാതെ ഗ്രാമപ്രദേശങ്ങളിലും നടപ്പിലാക്കും. തദ്ദേശ സ്ഥാപനങ്ങള്‍ അക്കാര്യം ഉറപ്പാക്കണം. ഹോം ക്വാറന്റീനില്‍ കഴിയുന്നവര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ാെ

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply