അതിജാഗ്രതയില്‍ സംസ്ഥാനം: ഇന്ന് 339 പേര്‍ക്ക് കോവിഡ്, പൂന്തുറയില്‍ സൂപ്പര്‍ സ്‌പ്രെഡിങ്, തലസ്ഥാനത്ത് മാത്രം 95 കേസുകള്‍; 133 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇതു വരെ ഒരു ദിവസം സ്ഥിരീകരിച്ചിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. ഇതു തുടര്‍ച്ചയായ രണ്ടാം ദിവസമാണ് 300 കടക്കുന്നത്. ഇന്നലെ 301 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഇന്നു രോഗം ബാധിച്ചവരില്‍ 117 പേര്‍ വിദേശത്തു നിന്നു വന്നവരും 74 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നു വന്നവരുമാണ്. 133 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായി.

ഉറവിടം അറിയാത്ത ഏഴു കേസുകളും സംസ്ഥാനത്തു റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്നു 149 പേര്‍ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ച്

 • തിരുവനന്തപുരം 95
 • മലപ്പുറം 55
 • പാലക്കാട് 50
 • തൃശൂര്‍ 27
 • ആലപ്പുഴ 22
 • ഇടുക്കി 20
 • എറണാകുളം 12
 • കാസര്‍കോട് 11
 • കൊല്ലം 10
 • കോഴിക്കോട് 8
 • കണ്ണൂര്‍ 8
 • കോട്ടയം 7
 • വയനാട് 7
 • പത്തനംതിട്ട 7

സംസ്ഥാനത്ത് ആദ്യമായി സൂപ്പര്‍ സ്‌പ്രെഡ് സ്ഥിതിവിശേഷം ഉണ്ടായെന്നും മുഖ്യമന്ത്രി സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ പൂന്തുറയിലാണ് ആദ്യത്തെ സൂപ്പര്‍ സ്‌പ്രെഡിങ് ഉണ്ടായത്.

You May Also Like

Leave a Reply