സംസ്ഥാനത്ത് ഇന്ന് 506 പേർക്ക് കൂടി കൊവിഡ്, വിശദാംശങ്ങൾ

സംസ്ഥാനത്ത് ഇന്ന് 506 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്നേദിവസം 794 പേർ രോഗമുക്തി നേടി.

അതേസമയം ഇന്നത്തെ കണക്ക് പൂർണമല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. icmr സൈറ്റുമായി ബന്ധപ്പെട്ട ചില ജോലികൾ നടക്കുന്നുണ്ട്. അതുകൊണ്ട് ഉച്ച വരെയുള്ള ഫലം മാത്രമാണ് ഇന്നുള്ളത് എന്ന് മുഖ്യമന്ത്രി അറിയിച്ചു.

ബാക്കിയുള്ളത് പിന്നീട് വരുന്ന ദിവസം അറിയിക്കും. ഇന്ന് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കോഴിക്കോട് പള്ളിക്കര സ്വദേശി ആലിക്കോയ (77), എറണാകുളം വാഴക്കുളം സ്വദേശി ബീപാത്തു (65)എന്നിവരാണ് മരിച്ചത്. ഇവരുടെ നിര്യാണത്തിൽ അനുശോചനം രേഖപെടുത്തുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പോസിറ്റീവ് ആയവർ ജില്ലതിരിച്ച്

തിരുവനന്തപുരം 70, കാസർകോട് 28, പത്തനംതിട്ട 59, കൊല്ലം 22, എറണാകുളം 34, കോഴിക്കോട് 42, മലപ്പുറം 32, കോട്ടയം 29, ഇടുക്കി 6, കണ്ണൂർ 39, ആലപ്പുഴ 55, പാലക്കാട് 4, തൃശ്ശൂർ 83, വയനാട് 3 എന്നിങ്ങനെ പോകുന്നു ഇന്ന് പോസിറ്റീവ് ആയവരുടെ കണക്ക്‌.

നെഗറ്റീവ് ആയവർ ജില്ലതിരിച്ച്

തിരുവനന്തപുരം 220, കാസർകോട് 4, പത്തനംതിട്ട 81, കൊല്ലം 83, എറണാകുളം 69, കോഴിക്കോട് 57, മലപ്പുറം 12 കോട്ടയം 49, ഇടുക്കി 31, കണ്ണൂർ 47, ആലപ്പുഴ 20, പാലക്കാട് 36, തൃശ്ശൂർ 68, പാലക്കാട് 36 വയനാട് 17.

375 പേർക്ക്‌ സമ്പർക്കത്തിലൂടെ രോഗ ബാധ സ്ഥിരീകരിച്ചു. ഇവരിൽ 29 പേരുടെ ഉറവിടം അറിയില്ല.

ഇന്നു രോഗം ബാധിച്ചവരിൽ വിദേശത്തുനിന്ന് 31 പേരും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് 40 പേരും എത്തിയ വരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 37 പേർ ആരോഗ്യ പ്രവർത്തകരാണ്.

join group new

You May Also Like

Leave a Reply