പ്രതിരോധകോട്ട തീര്‍ത്ത് കേരളം! ഇന്ന് ഇരട്ട ആശ്വാസം; കേസുകള്‍ 1000-ല്‍ താഴെ, രോഗബാധിതരേക്കാള്‍ കൂടുതല്‍ രോഗസൗഖ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച 885 പേര്‍ക്കു കൂടെ രോഗബാധ സ്ഥിരീകരിച്ചു. തുടര്‍ച്ചയായി രണ്ടു ദിവസം ആയിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട സ്ഥാനത്തു നിന്നും ഇന്നു കോവിഡ് കേസുകള്‍ കുറഞ്ഞത് സംസ്ഥാനത്തിന് ആശ്വാസമായി.

ഇതോടൊപ്പം രോഗം സ്ഥിരീകരിച്ചതിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് ഇന്നു രോഗമുക്തി നേടാനായതും സംസ്ഥാനത്തിന് ഇരട്ടിമധുരമായി. ഇന്ന് 968 പേര്‍ക്ക് രോഗം മാറി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,995 ആണ്. ഇന്ന് 724 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം വന്നത്. അതില്‍ ഉറവിടം അറിയാത്തത് 54 പേര്‍.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശത്തുനിന്നും 68 പേര്‍ . മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്നു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാലു മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

തിരുവനന്തപുരത്ത് ചിറയിന്‍കീഴ് സ്വദേശി മുരുകന്‍, കാസര്‍കോട് അണങ്കൂര്‍ സ്വദേശി ഹയറുന്നീസ, കാസര്‍കോട് ചിത്താരി സ്വദേശി മാധവന്‍, ആലപ്പുഴ കലവൂര്‍ സ്വദേശി മറിയാമ്മ എന്നിവരുടെ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ച്

തിരുവനന്തപുരം– 167
കൊല്ലം–133
കാസര്‍കോട് 106
കോഴിക്കോട് 82
എറണാകുളം 69
പാലക്കാട്–58
മലപ്പുറം–58
കോട്ടയം–50
ആലപ്പുഴ–44
തൃശൂര്‍–33
ഇടുക്കി–29
പത്തനംതിട്ട–23
കണ്ണൂര്‍–18
വയനാട്–15

നെഗറ്റീവ് ആയവര്‍, ജില്ല തിരിച്ച്

എറണാകുളം–151
കണ്ണൂര്‍–108
തിരുവനന്തപുരം 101
ഇടുക്കി 96
പത്തനംതിട്ട 81
കോട്ടയം–74
കാസര്‍കോട്– 68
കോഴിക്കോട്–66
പാലക്കാട്–63
കൊല്ലം 54
ആലപ്പുഴ–49
മലപ്പുറം–24
വയനാട്–21
തൃശൂര്‍–12

കഴിഞ്ഞ 24 മണിക്കൂറില്‍ 25,160 സാംപിളുകള്‍ പരിശോധിച്ചു. സംസ്ഥാനത്ത് 1,56,767 പേരാണ് നിരീക്ഷണത്തിലുളളത്. 9297 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 1346 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 9371. ഇതുവരെ ആകെ 3,38,038 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 9185 സാംപിളുകളുടെ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സില്‍ 1,09,635 സാംപിളുകള്‍ ശേഖരിച്ചു. 1,05,433 സാംപിളുകള്‍ നെഗറ്റീവ് ആയി. ഹോട്‌സ്‌പോട്ടുകള്‍ 453.

join group new

You May Also Like

Leave a Reply