സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്ക് കോവിഡ്; 1216 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ, കോട്ടയത്ത് 15 പേര്‍ക്ക് രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 1216 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തുന്നതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇന്നത്തേത.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശത്ത് നിന്നും 108 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ് 1715 പേര്‍ രോഗമുക്തി നേടി. ഇന്ന് നാലു മരണവും ഔദ്യോഗികമായി സ്ഥിരീകരിച്ചു.

രോഗം ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 485
കൊല്ലം 41
പത്തനംതിട്ട 38
ആലപ്പുഴ 169
കോട്ടയം 15
ഇടുക്കി 41
എറണാകുളം 101
തൃശ്ശൂര്‍ 64
പാലക്കാട് 39
മലപ്പുറം 114
കോഴിക്കോട് 173
വയനാട് 10
കണ്ണൂര്‍ 57
കാസര്‍ഗോഡ് 73

join group new

You May Also Like

Leave a Reply