സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്കു കോവിഡ്; 880 പേര്‍ക്കു രോഗമുക്തി, അഞ്ച് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇവരില്‍ 1068 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 45 പേരുടെ ഉറവിടം വ്യക്തമല്ല.

വിദേശത്ത് നിന്ന് എത്തിയവര്‍ 59. മറ്റു സംസ്ഥാനങ്ങളില്‍ വന്നവര്‍ 64. ആരോഗ്യപ്രവര്‍ത്തകര്‍ 22. കഴിഞ്ഞ 24 മണിക്കൂറിനകം 28,664 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് 880 പേര്‍ രോഗമുക്തി നേടി.

സംസ്ഥാനത്ത് ഇന്ന് 5 മരണം റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് ചാലിങ്കല്‍ സെവദേശി ഷംസുദ്ദീന്‍ (53), തിരുവനന്തപുരം മരിയാപുരം സ്വദേശി കനകരാജ് (50), എറണാകുളം അയ്യംപുഴയിലെ മറിയംകുട്ടി (77), കോട്ടയം കാരാപ്പുഴയിലെ ടി.കെ. വാസപ്പന്‍ (89), കാസര്‍കോട്ടെ ആദംകുഞ്ഞ് (67) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം മരിച്ച ഇടുക്കിയിലെ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ അജിതനും (55) കോവിഡ് സ്ഥിരീകരിച്ചു.

പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ച്

തിരുവനന്തപുരം – 266
മലപ്പുറം – 261
എറണാകുളം – 121
ആലപ്പുഴ – 118

കോഴിക്കോട് – 93
പാലക്കാട് – 81
കോട്ടയം – 76
കാസര്‍കോട് – 68

ഇടുക്കി – 42
കണ്ണൂര്‍ – 31
തൃശൂര്‍ – 19
പത്തനംതിട്ട – 19

വയനാട് – 12
കൊല്ലം – 5

തിരുവനന്തപുരത്തെ തീരദേശ സോണുകളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. രോഗവ്യാപനം കുറയുന്ന സാഹചര്യത്തിലാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതനുസരിച്ച് അവശ്യ ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന എല്ലാ കടകളും രാവിലെ 7 മുതല്‍ വൈകിട്ട് 3 വരെ പ്രവര്‍ത്തിക്കാം.

എറണാകുളം ജില്ലയിലെ പ്രധാന കോവിഡ് ക്ലസ്റ്ററായിരുന്ന ആലുവയില്‍ കോവിഡ് വ്യാപനം കുറയുന്നു. അതേ സമയം, പശ്ചിമ കൊച്ചി മേഖലയില്‍ ആശങ്ക തുടരുകയാണ്. ചെല്ലാനം മേഖലയിലും ഒരു ഇടവേളയ്ക്കു ശേഷം കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നും മുഖ്യ്മന്ത്രി അറിയിച്ചു.

join group new

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: