സംസ്ഥാനത്ത് 1417 പേര്‍ക്കു കോവിഡ്; 1242 പേര്‍ക്കു രോഗം സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 1417 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 1426 പേര്‍ രോഗമുക്തി നേടിയപ്പോള്‍ ഇന്ന അഞ്ച് മരണവും റിപ്പോര്‍ട്ട് ചെയ്തു.

തിരുവനന്തപുരം വര്‍ക്കല സ്വദേശി ചെല്ലയ്യ (68), കണ്ണൂര്‍ കോളയാട് കുമ്പ മാറാടി (75), തിരുവനന്തപുരം വലിയതുറ മണിയന്‍ (80), എറണാകുളം ചെല്ലാനം സ്വദേശി റീത്ത ചാള്‍സ് (87), തിരുവനന്തപുരം വെള്ളനാട് സ്വദേശി പ്രേമ (52) എന്നിവരാണു മരിച്ചത്.

1242 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം. അതില്‍ ഉറവിടം അറിയാത്തത് 105 പേര്‍. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ വിദേശത്തു നിന്നും 72 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 36 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്നു രോഗം സ്ഥിരീകരിച്ചു.

പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ച്

തിരുവനന്തപുരം 297
മലപ്പുറം 242
കോഴിക്കോട് 158

കാസര്‍കോട് 147
ആലപ്പുഴ 146
പാലക്കാട് 141
എറണാകുളം 133

തൃശൂര്‍ 32
കണ്ണൂര്‍ 30
കൊല്ലം 25
കോട്ടയം 24

പത്തനംതിട്ട 20
വയനാട് 18
ഇടുക്കി 4

24 മണിക്കൂറിനിടെ 21,625 സാംപിളുകള്‍ പരിശോധിച്ചു. കോവിഡ് പ്രതിരോധത്തിന് ഒപ്പം എലിപ്പനി, ഡെങ്കിപ്പനി എന്നിവയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളും നടക്കുന്നു. ആലപ്പുഴ ജില്ലയില്‍ തീരപ്രദേശങ്ങളില്‍ കോവിഡ് വ്യാപനം തുടരുകയാണ്. ആറ് ക്ലസ്റ്ററുകളിലാണ് രോഗം വര്‍ധിക്കുന്നത്. കടക്കരപ്പള്ളി, ചെട്ടികാട്, പുന്നപ്ര നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, വെട്ടക്കല്‍, പാണാവള്ളി എന്നിവടങ്ങളാണ് അത്.

join group new

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: