സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കോവിഡ്; 7 മരണം, 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തിരുവനന്തപുരംന്മ സംസ്ഥാനത്ത് തിങ്കളാഴ്ച 1184 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 784 പേര്‍ രോഗമുക്തി നേടി.

സംസ്ഥാനത്ത് ഇന്ന് ഏഴു മരണം രേഖപ്പെടുത്തി. എറണാകുളം പള്ളിക്കല്‍ സ്വദേശി നഫീസ(52), കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബൂബക്കര്‍(64), തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി ജമ(50), കൊല്ലം മയിലക്കാട് സ്വദേശി ദേവദാസ്(45), കാസര്‍കോട് നീലേശ്വരം സ്വദേശി മുഹമ്മദ്കുഞ്ഞ്(65), വയനാട് കല്‍പ്പറ്റ സ്വദേശി അരുവിക്കുട്ടി(65) എന്നിവരാണ് ഇന്നു മരിച്ചത്.

തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 73 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 114 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 41 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ച്

മലപ്പുറം 255
തിരുവനന്തപുരം 200
കാസര്‍കോട് 146
പാലക്കാട് 147
എറണാകുളം 101

കോഴിക്കോട് 66
കണ്ണൂര്‍ 63
കൊല്ലം 41
ആലപ്പുഴ 30

കോട്ടയം 40
ഇടുക്കി 10
തൃശൂര്‍ 40
വയനാട് 33
പത്തനംതിട്ട 4

join group new

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: