സംസ്ഥാനത്ത് രോഗവ്യാപനം അതിരൂക്ഷം; നിയന്ത്രണം കൂടുതല്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി, ലോക്ഡൗണ്‍ അവസാന കൈ!

സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണം ഇനിയും കൂടുതല്‍ ശക്തമാക്കുമെന്നും അവസാന കൈയായി മാത്രമേ ലോക്ക്ഡൗണ്‍ പരിഗണിക്കുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisements

നിലവില്‍ ലോക്ക്ഡൗണ്‍ വേണ്ടെന്നാണ് തീരുമാനം. എന്നാല്‍ രോഗവ്യാപനം ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണിനെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി സൂചന നല്‍കി.

ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കണം. 2000 വൊളന്റിയര്‍മാരെ ജനമൈത്രി പൊലീസിനൊപ്പം നിയമിക്കും.

ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണ് ഇന്ന് കേരളത്തില്‍ രേഖപ്പെടുത്തിയത്. 35,013 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കേരളത്തില്‍ 30,000 കടന്ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച 32,819 പേര്‍ക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചിരുന്നത്.

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എറണാകുളം ജില്ലയിലാണ്. കോഴിക്കോടാണ് തൊട്ടുപിന്നില്‍.

കോട്ടയത്ത് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുന്നുണ്ട്. തൃശൂരിലും അതിവേഗ വ്യാപനമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തൃശൂരിലെ 21 പഞ്ചായത്തുകളില്‍ 50 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply