ഇന്നു 121 പേര്‍ക്ക് കോവിഡ്, 79 പേര്‍ക്ക് മുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു 121 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇന്നു രോഗബാധ സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശത്തുനിന്നും 26 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും തിരിച്ചു വന്നവരാണ്. സമ്പര്‍ക്കം വഴി 5 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നു ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. ഒമ്പതു സിഐഎസ്എഫുകാര്‍ക്കും രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ല തിരിച്ചുള്ള കണക്ക്

  • തൃശൂര്‍ -26
  • കണ്ണൂര്‍ -14
  • മലപ്പുറം -13
  • പത്തനംതിട്ട -13
  • പാലക്കാട് -12
  • കൊല്ലം -11
  • കോഴിക്കോട് -9
  • ആലപ്പുഴ- 5
  • എറണാകുളം -5
  • ഇടുക്കി – 5
  • കാസര്‍കോട് – 4
  • തിരുവനന്തപുരം – 4

രോഗമുക്തി നേടിയവരുടെ കണക്ക്

  • കൊല്ലം – 18
  • കണ്ണൂര്‍ – 11
  • കോട്ടയം -8
  • ആലപ്പുഴ – 8
  • കോഴിക്കോട് – 8
  • തൃശൂര്‍ – 5
  • എറണാകുളം – 4
  • തിരുവനന്തപുരം -3
  • പാലക്കാട് -3
  • മലപ്പുറം – 3
  • കാസര്‍കോട് – 2

കഴിഞ്ഞ 24 മണിക്കൂറില്‍ 5244 സാംപിളുകള്‍ പരിശോധിച്ചു. ഇതുവരെ സംസ്ഥാനത്ത് 4311 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

നിലവില്‍ 2057 പേര്‍ ചികിത്സയിലുണ്ട്. 80,617 പേര്‍ നിരീക്ഷണത്തിലാണ്; 2662 പേര്‍ ആശുപത്രികളിലുണ്ട്. ഇന്നു മാത്രം 282 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: