സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 201 പേര്‍ രോഗമുക്തി നേടി; വിശദാംശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 201 പേര്‍ രോഗമുക്തി നേടി. കോവിഡ് സ്ഥിരീകരിച്ചവരില്‍ 138 പേര്‍ വിദേശത്തു നിന്നു വന്നവരാണ്, 39 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍. സമ്പര്‍ക്കത്തിലൂടെ 27 പേര്‍ക്ക് രോഗം ബാധിച്ചു.

ആറു സിഐഎസ്എഫ് സേനാംഗങ്ങള്‍ക്കും എയര്‍ ക്രൂവിലുള്ള ഒരാള്‍ക്കും ഇന്നു രോഗം സ്ഥിരീകരിച്ചു. സെക്രട്ടേറിയറ്റ് ഗേറ്റില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും രോഗം ബാധിച്ചിട്ടുണ്ട്.

രോഗം ബാധിച്ചവരുടെ എണ്ണം ഒരു ദിവസം ആദ്യമായാണ് 200 കടക്കുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍, ജില്ല തിരിച്ച്

 • മലപ്പുറം 35
 • കൊല്ലം 23
 • ആലപ്പുഴ 21
 • തൃശൂര്‍ 21
 • കണ്ണൂര്‍ 18
 • തിരുവനന്തപുരം 17
 • എറണാകുളം 17
 • കോഴിക്കോട് 14
 • പാലക്കാട് 14
 • കോട്ടയം 14
 • പത്തനംതിട്ട 7
 • കാസര്‍കോട് 7
 • ഇടുക്കി 2
 • വയനാട് 1

നെഗറ്റീവ് ആയവര്‍, ജില്ല തിരിച്ച്

 • പാലക്കാട് 68
 • പത്തനംതിട്ട 29
 • എറണാകുളം 20
 • കോട്ടയം 16
 • കണ്ണൂര്‍ 13
 • കാസര്‍കോട് 12
 • കോഴിക്കോട് 11
 • മലപ്പുറം 10
 • വയനാട് 10
 • തൃശൂര്‍ 5
 • തിരുവനന്തപുരം 5
 • ആലപ്പുഴ 2

കഴിഞ്ഞ 24 മണിക്കൂറില്‍ 7306 സാംപിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് ഇതുവരെ 4964 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയില്‍ 2098 പേര്‍ ഉണ്ട്.

17,717 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 2794 പേര്‍ ആശുപത്രിയില്‍. ഇന്ന് 378 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍ പെട്ട 53,922 സാംപിളുകള്‍ ശേഖരിച്ചു. അതില്‍ 59,240 എണ്ണം നെഗറ്റീവ് ആയി.

ആകെ ഹോട്‌സ്‌പോട്ടുകള്‍ 130 ആണുള്ളത്. രോഗവ്യാപനത്തിന്റെ തോത് കൂടുന്നുവെന്നും ജാഗ്രത കൂട്ടണമെന്നും മുഖ്യമന്ത്രി അറിയിച്ചു. 14 ജില്ലകളിലും രോഗബാധിതര്‍ വര്‍ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും ഗുരുതരമായ സാഹചര്യമാണു നിലനില്‍ക്കുന്നത്.

You May Also Like

Leave a Reply