സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കോവിഡ്, സമ്പര്‍ക്കത്തിലൂടെ രോഗബാധ 888 പേര്‍ക്ക്; വിശദാംശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 679 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 888 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

അതില്‍ 55 കേസുകള്‍ ഉറവിടമറിയാത്തതാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 122 പേര്‍ വിദേശത്തുനിന്നും 96 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്.

ഇന്ന് 36 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. നാലു മരണവും റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം സ്വദേശി അബൂബക്കര്‍(72) , കാസര്‍കോട് സ്വദേശി അബ്ദു റഹ്മാന്‍(70), ആലപ്പുഴയിലെ സൈന്നുദ്ധീന്‍(67), തിരുവനന്തപുരത്ത് സെല്‍വമണി(65) എന്നിവരാണ് ഇന്നു മരിച്ചത്.

കോട്ടയം ജില്ലയടക്കം നാലു ജില്ലകളില്‍ ഇന്നു നൂറിലധികം കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. തിരുവനന്തപുരം, കോട്ടയം മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് ഇന്നു നൂറിനു മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തത്.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം 227
  • കോട്ടയം 118
  • മലപ്പുറം 112
  • തൃശൂര്‍ 109
  • കൊല്ലം 95
  • പാലക്കാട് 86
  • ആലപ്പുഴ 84
  • എറണാകുളം 70
  • കോഴിക്കോട് 67
  • പത്തനംതിട്ട 63
  • വയനാട് 53
  • കണ്ണൂര്‍ 43
  • കാസര്‍കോട് 38
  • ഇടുക്കി 7

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം 170
  • എറണാകുളം 83
  • ആലപ്പുഴ 80
  • കൊല്ലം 70
  • തൃശൂര്‍ 45
  • പാലക്കാട് 40
  • കാസര്‍കോട് 36
  • മലപ്പുറം 34
  • പത്തനംതിട്ട 28
  • ഇടുക്കി 27
  • കോട്ടയം 20
  • വയനാട് 18
  • കണ്ണൂര്‍ 15
  • കോഴിക്കോട് 13

കഴിഞ്ഞ 24 മണിക്കൂറിനകം 19,140 സാംപിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്. 1,50,816 പേരാണ് നിരീക്ഷണത്തിലുള്ളത്. 10,091 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 1167 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 9609.

ഇതുവരെ രോഗം സ്ഥിരീകരിച്ചത് 20,896 പേര്‍ക്കാണ്. ഇതുവരെ ആകെ 3,62,210 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6596 സാംപിളുകളുടെ ഫലം വരാനുണ്ട്.

ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,16,418 സാംപിളുകള്‍ ശേഖരിച്ചതില്‍ 1,13,073 സാംപിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 486 ആയി.

join group new

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: