ഇന്ന് 1038 പേര്‍ക്ക് കോവിഡ്, 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; വിശദാംശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക ഉയര്‍ത്തി കോവിഡ് രോഗബാധ ആയിരം കടന്നു. ഇന്ന് 1038 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇന്ത്യയില്‍ തന്നെ കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലായിരുന്നു സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധം. ഇതിനു വിള്ളല്‍ വീഴ്ത്തിയാണ് ഇന്നാദ്യമായി സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ആയിരം കടക്കുന്നത്. ഇതാദ്യമായാണ് പ്രതിദിന കണക്ക് 1000 കടക്കുന്നത്. ഇതോടെ സംസ്ഥാനത്തു രോഗം ബാധിച്ചവരുടെ സംഖ്യ 15,000 പിന്നിട്ടു. ഇതുവരെ 15,032 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം ബാധിച്ചവരില്‍ 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരില്‍ 57 പേരുടെ ഉറവിടം വ്യക്തമല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. 87 പേര്‍ വിദേശത്തു നിന്നു വന്നവരാണ്. 109 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചുവന്നവരാണ്.

ALSO READ: 51 പേര്‍ക്കു കൂടി കോവിഡ്; സമ്പര്‍ക്ക രോഗികള്‍ 41

സംസ്ഥാനത്ത് ഇന്ന് കോവിഡ് മൂലം ഇന്ന് ഒരാള്‍ കൂടി മരിച്ചു. ഇടുക്കി സ്വദേശിയായ നാരായണ(87)നാണ് ഇന്നു മരിച്ചത്.

കോവിഡ് സ്ഥിരീകരിച്ചവര്‍, ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 226
കൊല്ലം 133
എറണാകുളം 92
മലപ്പുറം 61
കണ്ണൂര്‍ 43
പാലക്കാട് 34
ആലപ്പുഴ 120
കാസര്‍കോട് 101
പത്തനംതിട്ട 49
കോഴിക്കോട് 25
കോട്ടയം 51
തൃശൂര്‍ 56
വയനാട് 4
ഇടുക്കി 43

സംസ്ഥാനത്ത് ഇന്ന് 272 പേര്‍ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 9
കൊല്ലം 13
ആലപ്പുഴ 19
കോട്ടയം 12
ഇടുക്കി 1
എറണാകുളം 18
തൃശൂര്‍ 33
പാലക്കാട് 15
മലപ്പുറം 52
കോഴിക്കോട് 14
വയനാട് 4
കാസര്‍കോട് 43
പത്തനംതിട്ട 38

കഴിഞ്ഞ 24 മണിക്കൂറിനകം 20,847 സാംപിളുകള്‍ പരിശോധിച്ചു. 1,59,777 പേരാണ് നിരീക്ഷണത്തിലുള്ളത്. 9031 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 1164 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 8818.

ഇതുവരെ ആകെ 3,18,646 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 8320 സാംപിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,03,955 സാംപിളുകള്‍ ശേഖരിച്ചതില്‍ 99,495 സാംപിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 397 ആയി.

join group new

Leave a Reply

%d bloggers like this: