സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കോവിഡ്, സമ്പര്‍ക്കത്തിലൂടെ 528 പേര്‍ക്ക്; വിശദാംശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇവരില്‍ 82 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

സമ്പര്‍ക്കത്തിലൂടെ ഇന്ന് 528 പേര്‍ക്കാണ് രോഗം ബാധിച്ചത്. അതില്‍ 34 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ഡിഎസ്ഇ 29, ഐടിബിപി 4, കെഎല്‍എഫ് 1 കെഎസ്ഇ 4 എന്നിങ്ങനെയും രോഗമുണ്ടായി. സംസ്ഥാനത്ത് ഇതുവരെ ആകെ 13,994 പേര്‍ക്കാണ് രോഗബാധ ഉണ്ടായതായി സ്ഥിരീകരിച്ചിരിക്കുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍, ജില്ല തിരിച്ച്

തിരുവനന്തപുരം 151
കൊല്ലം 85
എറണാകുളം 80
മലപ്പുറം 61
കണ്ണൂര്‍ 57
ആലപ്പുഴ 46
പാലക്കാട് 46
പത്തനംതിട്ട 40
കാസര്‍കോട് 40
കോഴിക്കോട് 39
കോട്ടയം 39
തൃശൂര്‍ 19
വയനാട് 17

നെഗറ്റീവ് ആയവര്‍, ജില്ല തിരിച്ച്

ആലപ്പുഴ 70
മലപ്പുറം 51
കോഴിക്കോട് 39
പാലക്കാട് 34
വയനാട് 14
തിരുവനന്തപുരം 11
കൊല്ലം 11
കോട്ടയം 10
കണ്ണൂര്‍ 10
എറണാകുളം 7
തൃശൂര്‍ 6
കാസര്‍കോട് 6
ഇടുക്കി 5

സംസ്ഥാനത്ത് നിലവില്‍ 1,62,444 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 8277 പേര്‍ ആശുപത്രികളിലും ബാക്കിയുള്ളവര്‍ വീട്ടില്‍ നിരീക്ഷണത്തിലുമാണുള്ളത്.

ഇന്ന് 984 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 3,08,348 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 7410 സാംപിളിന്റെ റിസള്‍ട്ട് വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,90,047 സാംപിളുകള്‍ ശേഖരിച്ചതില്‍ 96,544 സാംപിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 353 ആയി.

join group new

You May Also Like

Leave a Reply