സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കോവിഡ്, 532 പേര്‍ക്ക് സമ്പര്‍ക്കം വഴി

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതിവേഗത്തിലാണു രോഗവ്യാപനമെന്നും തിരുവനന്തപുരത്തും തീരമേഖലയിലും സാഹചര്യം അതീവ ഗുരുതരമാണെന്നും അദ്ദേഹം അറിയിച്ചു.

ഇന്നു 133 പേരാണു രോഗമുക്തി നേടിയത്. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 11,066 പേര്‍ക്കാണ്. 532 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. അതില്‍ 42 പേരുടെ ഉറവിടം വ്യക്തമല്ല.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 135 പേര്‍ വിദേശത്തുനിന്നും 98 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരാണ്.

15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരോന്നു വീതം ഐടിബിപി, ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും ഏഴു കെഎസ്എസ്സി ഉദ്യോഗസ്ഥര്‍ക്കും ഇന്നു രോഗം ബാദിച്ചു.

ഇന്ന് കോവിഡ് മൂലം 1 മരണം റിപ്പോര്‍ട്ട് ചെയ്തു. തൃശൂര്‍ പുല്ലൂരിലെ ഷൈജു ആണ് മരിച്ചത്. ജൂലൈ 14ന് ആത്മഹത്യ ചെയ്ത കുനിശേരി സ്വദേശി മുരളിയുടെ പരിശോധനാ റിപ്പോര്‍ട്ട് പോസിറ്റീവ് ആണ്. പക്ഷേ കോവിഡ് മരണ പട്ടികയില്‍ ഉള്‍പ്പെടില്ല.

പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ച്

തിരുവനന്തപുരം246
എറണാകുളം115
കൊല്ലം47
പത്തനംതിട്ട87
ആലപ്പുഴ57
തൃശൂര്‍32
കോട്ടയം39
ഇടുക്കി11
പാലക്കാട്31
മലപ്പുറം25
കോഴിക്കോട്32
കാസര്‍കോട്32
വയനാട്28
കണ്ണൂര്‍9

നെഗറ്റീവ് ആയവര്‍, ജില്ല തിരിച്ച്

തിരുവനന്തപുരം8
കൊല്ലം7
പത്തനംതിട്ട
ഇടുക്കി5
ആലപ്പുഴ6
കോട്ടയം8
എറണാകുളം5
തൃശൂര്‍32
മലപ്പുറം32
കോഴിക്കോട്9
വയനാട്4
കണ്ണൂര്‍8
കാസര്‍കോട്9

join group new

Leave a Reply

%d bloggers like this: