ആശങ്ക പുതിയ ഉയരത്തില്‍! ഇന്ന് 488 പേര്‍ക്ക് കോവിഡ്, 234 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: കേരളത്തില്‍ ആശങ്ക വിതച്ച് കോവിഡ് കേസുകള്‍ ഉയരുന്നു. ശനിയാഴ്ച 488 പേര്‍ക്കാണ് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. ഇതു തുടര്‍ച്ചയായ രണ്ടാം ദിവസമാണ് 400നു മുകളില്‍ കേസുകള്‍ രേഖപ്പെടുത്തുന്നത്.

സംസ്ഥാനത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് ഇന്നു രേഖപ്പെടുത്തിയത്. അതേ സമയം, സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയും വര്‍ധിക്കുന്നത് ആരോഗ്യ പ്രവര്‍ത്തകരെയും സര്‍ക്കാരിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നു.

ഇന്ന് 234 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ 204 പേര്‍ക്കാണ് രോഗബാധ സമ്പര്‍ക്കത്തിലൂടെ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് രണ്ടു കോവിഡ് മരണം കൂടി രേഖപ്പെടുത്തി. തിരുവനന്തപുരത്ത് പൂന്തുറയില്‍ സെയ്ഫുദ്ദീന്‍ (66), എറണാകുളത്ത് പി.കെ. ബാലകൃഷ്ണന്‍ (77) എന്നിവരാണ് ഇന്നു മരിച്ചത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 167 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 76 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ട് ഐടിബിപി ഉദ്യോഗസ്ഥര്‍ക്കും രണ്ട് ബിഎസ്എഫ് ജവാനും നാലു ഡിഎസ്‌സി ജവാനും ഇന്നു രോഗം സ്ഥിരീകരിച്ചു.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

ഇന്നു 143 പേര്‍ രോഗമുക്തി നേടി.

 • പത്തനംതിട്ട – 43
 • കൊല്ലം – 26
 • തൃശൂര്‍ – 17
 • മലപ്പുറം – 15
 • ആലപ്പുഴ – 11
 • പാലക്കാട് – 7
 • തിരുവനന്തപുരം – 6
 • കോട്ടയം – 6
 • കോഴിക്കോട് – 4
 • ഇടുക്കി – 4
 • എറണാകുളം – 3
 • കണ്ണൂര്‍- 1

You May Also Like

Leave a Reply