ആശങ്ക പുതിയ ഉയരത്തില്‍! ഇന്ന് 1078 പേര്‍ക്ക് കോവിഡ്, അഞ്ചു മരണം, സമ്പര്‍ക്കത്തിലൂടെ 798 പേര്‍ക്ക്; വിശദാംശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. അഞ്ച് മരണങ്ങളുണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,110 ആണ്. ഇന്ന് 798 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 65. വിദേശത്തുനിന്ന് 104 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 115 പേര്‍.

കോഴിക്കോട് കല്ലായി സ്വദേശി കോയോട്ടി (57), മൂവാറ്റുപുഴ വടക്കത്താനത്തെ ലക്ഷ്മി കുഞ്ഞന്‍പിള്ള (79), പാറശാല നഞ്ചംകുഴിയിലെ രവീന്ദ്രന്‍ (73), കൊല്ലം കെഎസ് പുരത്തെ റഹിയാനത്ത് (58), കണ്ണൂര്‍ വിളക്കോട്ടൂരിലെ സദാനന്ദന്‍ (60) എന്നിവരാണ് മരണമടഞ്ഞത്. ഇതില്‍ റഹിയാനത്ത് ഒഴികെ മറ്റുള്ളവര്‍ കോവിഡ് ഇതര രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ഇന്ന് 432 പേര്‍ രോഗമുക്തി നേടി.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം 222, കൊല്ലം 106, എറണാകുളം 100, മലപ്പുറം 89, തൃശൂര്‍ 83, ആലപ്പുഴ 82, കോട്ടയം 80, കോഴിക്കോട് 67, ഇടുക്കി 63, കണ്ണൂര്‍ 51, പാലക്കാട് 51, കാസര്‍കോട് 47, പത്തനംതിട്ട 27, വയനാട് 10.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം 60, കൊല്ലം 31, ആലപ്പുഴ 39, കോട്ടയം 25, ഇടുക്കി 22, എറണാകുളം 95, തൃശൂര്‍ 21, പാലക്കാട് 45, മലപ്പുറം 30, കോഴിക്കോട് 16, വയനാട് 5, കണ്ണൂര്‍ 7, കാസര്‍കോട് 36.

കഴിഞ്ഞ 24 മണിക്കൂറിനകം 22,433 സാമ്പിളുകള്‍ പരിശോധിച്ചു.1,58,117 പേരാണ് നിരീക്ഷണത്തിലുള്ളത്. 9354 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 1070 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 9458.

ഇതുവരെ ആകെ 3,28,940 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 9159 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,07,066 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,02,687 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 428 ആയി.

join group new

Leave a Reply

%d bloggers like this: