ഇന്ന് 722 പേര്‍ക്ക് കോവിഡ്, സംസ്ഥാനത്ത് അതിജാഗ്രത

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഇവരില്‍ 157 പേര്‍ വിദേശത്തു നിന്നും വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നത് 62 പേരാണ്. 339 പേര്‍ തിരുവനന്തപുരത്താണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് സ്ഥിതി അതിഗുരുതരമാണ്.

സമ്പര്‍ക്കത്തിലൂടെ 481 പേര്‍ക്കാണ് ഇന്നു രോഗബാധ ഉണ്ടായത്. ഉറവിടമറിയാത്ത 34 കേസുകളുമുണ്ട്. ഇവരില്‍ 12 ആരോഗ്യ പ്രവര്‍ത്തകരുമുണ്ട്.

ഇന്നു രോഗം ബാധിച്ചവര്‍ ജില്ല തിരിച്ച്

 • തിരുവനന്തപുരം 339
 • കൊല്ലം -42
 • എറണാകുളം – 57
 • പത്തനംതിട്ട 39
 • കോഴിക്കോട് 33
 • തൃശ്ശൂര്‍ 32
 • ഇടുക്കി 26
 • പാലക്കാട് 25
 • കണ്ണൂര്‍ 23
 • ആലപ്പുഴ 20
 • കാസര്‍കോട് 18
 • വയനാട് 13
 • കോട്ടയം 13

നെഗറ്റീവ് ആയവരുടെ ജില്ലതിരിച്ചുള്ള കണക്ക്

 • തിരുവനന്തപുരം 1
 • കൊല്ലം 17
 • പത്തനംതിട്ട 18
 • ആലപ്പുഴ 13
 • കോട്ടയം 7
 • ഇടുക്കി 6
 • എറണാകുളം 7
 • തൃശ്ശൂര്‍
 • പാലക്കാട് 72
 • മലപ്പുറം 37
 • കോഴിക്കോട് 10
 • വയനാട് ഒന്ന്
 • കണ്ണൂര്‍ 8
 • കാസര്‍കോട് 23
join group new

Leave a Reply

%d bloggers like this: