സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കോവിഡ്, 396 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; തിരുവനന്തപുരത്തു മാത്രം 201 രോഗികള്‍, വിശദാംശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി കോവിഡ് ബാധ കുതിച്ചുയരുന്നു. ഇന്ന് 608 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. കഴിഞ്ഞ നാലു ദിവസങ്ങളില്‍ നാനൂറു മുകളിലായിരുന്നു കോവിഡ് രോഗബാധ.

ഇന്നു രോഗബാധ സ്ഥിരീകരിച്ചവരില്‍ 130 പേര്‍ പുറത്തു നിന്നും 68 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 396 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചതിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

തിരുവനന്തപുരത്തു മാത്രം 201 പേര്‍ക്കാണ് ഇന്നു രോഗബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവര്‍; ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 201
എറണാകുളം 70
മലപ്പുറം 58
കോഴിക്കോട് 58
കാസര്‍കോട് 44
തൃശൂര്‍ 42
ആലപ്പുഴ 34
പാലക്കാട് 26
കോട്ടയം 25
കൊല്ലം 23
കണ്ണൂര്‍ 12
വയനാട് 12
പത്തനംതിട്ട 3

നെഗറ്റീവ് ആയവര്‍; ജില്ല തിരിച്ചുള്ള കണക്ക്

കണ്ണൂര്‍ 49
പാലക്കാട് 49
കോഴിക്കോട് 21
ആലപ്പുഴ 17
തിരുവനന്തപുരം 15
തൃശൂര്‍ 9
മലപ്പുറം 9

കൊല്ലം 2
കോട്ടയം 5
കാസര്‍കോട് 5
എറണാകുളം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 396 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ഇന്നു രോഗം ബാധിച്ചവരില്‍ എട്ട് ആരോഗ്യ പ്രവര്‍ത്തകരും ഒരു ബിഎസ്എഫ് ജവാനും ഉള്‍പ്പെടുന്നു. ഇവര്‍ക്കു പുറമെ രണ്ടു വീതം ഐടിബിപി, സിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും രോഗം ബാധിച്ചു. 26 പേരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

join group new

Leave a Reply

%d bloggers like this: